ഭൂനികുതി അമ്പത് ശതമാനം കൂട്ടി, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്കും പരിഷ്‌കരിക്കും
തിരുവനന്തപുരം: ഭൂനികുതി അമ്പത് ശതമാനം ഉയര്‍ത്തുമെന്നും ഇതിലൂടെ നൂറ് കോടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2025 ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ മൂല്യവും അതിന്റെ വരുമാന സാധ്യതകളും പതിന്മടങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി തികച്ചും നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിനുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകളുടെ…

