പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി

കാർവാർ: പശുമോഷണ പരാതികൾ ഉത്തര കന്നഡ ജില്ലയിൽ വർധിക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കർണാടക മന്ത്രി മൻകൽ എസ് വൈദ്യ. പശുമോഷണത്തിൽ ഏർപ്പെടുന്നവരെ പൊതുനിരത്തിൽ വെടിവെച്ച് കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു. പശുമോഷണം അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശുക്കളെ മോഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മടിയും വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സൗ്വകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ ഇക്കാര്യത്തിൽ നിശബ്ദരായിരുന്നു. എന്നാൽ, ഈ രീതിയിൽ മോഷണം…

Read More

സ്കൂട്ടറിൻ്റെ വില എൺപതിനായിരം: പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം, ഗതാഗത നിയമം ലംഘിച്ചത് 311 തവണ

നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്കൂട്ടറിൻ്റെ വില എൺപതിനായിരം രൂപ എന്നാൽ പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. സ്കൂട്ടർ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത…

Read More

കൊല്ലത്ത് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് യുവതികൾക്ക് ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിനി മനീഷ (25), കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവരാണ് അപകടത്തിൽപെട്ടത്. കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് മനീഷ. എച്ച്.ആർ ജീവനക്കാരിയാണ് സ്വാതി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു അപകടം. മൂന്നാം നിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്നാണ് യുവതികൾ…

Read More

സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്. ഓറെബ്രോ നഗരത്തിലെ സ്കൂളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. കുടിയേറ്റക്കാരും 20 വയസ്സു പിന്നിട്ടവരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു

Read More

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ദമ്പതികളുടെ മകൾ ബിന്ദു അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. തമ്പിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.ആംബുലൻസ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലൻസിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ്…

Read More

പട്ടാമ്പിയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനൽ നടക്കുന്നതിനടിയാണ് സംഭവം. മാസമായി നടന്നുവരുന്ന മത്സരമാണ്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.  ഗാലറി പൊട്ടിതുടങ്ങുമ്പോൾ തന്നെ കാണികൾ ചാടി രക്ഷപ്പെട്ടതിനാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രോമ കെയർ പ്രവർത്തകരും സ്ഥലത്തുണ്ട്. ഒരു ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ…

Read More

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് പൗരൻ മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാൽപ്പാറ- പൊള്ളാച്ചി റോഡിൽവെച്ചായിരുന്നു സംഭവം.റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കിൽനിന്ന് വീണ മൈക്കിൾ എഴുന്നേറ്റ് നിന്നപ്പോൾ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ…

Read More

കല്ലമ്പലത്ത് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം:കല്ലമ്പലം മാവിൻമൂട്ടിൽ ഒരു കോടി രൂപയുടെ പുകയില ഉത്പന്ന ശേഖരം പിടികൂടി.കല്ലമ്പലം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യപുരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് നടത്തിയ പരിശോധനയിലാണ് 1 കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്ന ശേഖരം പിടികൂടിയത്.കൊറിയർ സർവീസ് തുടങ്ങാൻ എന്ന വ്യാജേന കെട്ടിടം വാടകയ്ക്ക് എടുത്ത് ആയിരുന്നു പുകയില ഉത്പന്ന വിപണനം നടത്തിയിരുന്നത്.കെട്ടിടം വാടകയ്ക്ക് എടുത്ത് കൊടുവഴന്നൂർ സ്വദേശി ഗോകുലിനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തി കല്ലമ്പലം പോലീസിൻ്റെ നേതൃത്വത്തിൽ നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചു.വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് ഉൽപ്പന്ന…

Read More

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു. സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനം ആയി. ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി രൂപികരിക്കും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ജയില്‍ മേധാവി തുടങ്ങിയവർ അടങ്ങുന്നതാകും സമിതി. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തടവുകാരുടെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ…

Read More

ഭവനപദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം.  ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷമായി സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗവൈകല്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252291.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial