പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി

നിയമവിരുദ്ധമായി പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന്കര്‍ണാടകത്തിലെ ഫിഷറീസ് മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മന്‍കന്‍ എസ് വൈദ്യ. ഹിന്ദുവികാരം ആളികത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍കന്‍ എസ് വൈദ്യ നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം നല്‍കിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ നിലപാട് കൈക്കൊണ്ടിട്ടില്ല. രാജ്യത്ത് പശുവിന്റെ പേരില്‍ മുസ്ലിം ന്യൂപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് മന്ത്രിയുടെ പരാമർശം. സംഘപരിവാറാണ് ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തില്‍ സംഘപരിവാറിനെ കടത്തിവെട്ടി ആ ദൗത്യം ഭരണ കക്ഷിയായ…

Read More

കേരളത്തിന്റെ ശാപം; സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും കൊണ്ട് ഒരു ഗുണവുമില്ല; കെ മുരളീധരന്‍

തിരുവനന്തപുരം: ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ല. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി കൂടി…

Read More

തിരുവനന്തപുരത്ത് ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു

അരുവിക്കര : തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാർ കാണുന്നത്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഈ സമയം വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുലർച്ചെ നാലുമണിക്ക് നോക്കിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങി…

Read More

തിരുവനന്തപുരത്ത് കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തൻകോട് ചാരുംമൂട്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു രണ്ട് പേർക്ക് കുത്തേറ്റു.ഒരാൾ മരണപ്പെട്ടു.

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ചിറക്കൽ ഗണേശനെന്ന ആന ഇടഞ്ഞു. രണ്ട് പേർക്ക് കുത്തേറ്റു  കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്ന്…

Read More

നാല് ജില്ലകളിൽ കള്ളക്കടൽ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാല് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നാളെ രാവിലെ 5:30 മുതൽ വൈകുന്നേരം 5:30 വരെ ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2…

Read More

കെ.ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കെഎല്‍എഫ് വേദിയിൽ നടന്ന പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെ. ആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ.ആര്‍ മീരയുടെ പ്രതികരണം. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം…

Read More

ചരിത്രത്തിൽ ആദ്യമായി  വിവാഹവേദി ആകാൻ ഒരുങ്ങി രാഷ്‌ട്രപതിഭവൻ.

ദില്ലി : ചരിത്രത്തിൽ ആദ്യമായി വിവാഹവേദിയാകാനൊരുങ്ങി രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ അധികാര കേന്ദ്രത്തിൽ വച്ച് വിവാഹിതയാവുന്നത് സിആർപിഎഫ് ഉദ്യോഗസ്ഥരാണ്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയാണ് സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ അവിനാശ് കുമാറിനെ രാഷ്ട്രപതി  ഭവനിൽ വച്ച് വിവാഹം ചെയ്യാനൊരുങ്ങുന്നത്. ഫെബ്രുവരി 12നാണ് ഇവരുടെ വിവാഹം നടക്കുക. നിലവിൽ രാഷ്ട്രപതി ഭവനിലെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയാണ് പൂനം ഗുപ്ത. 74ാം റിപബ്ലിക് ദിന പരേഡിലെ വനിതാ സംഘത്തെ നയിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ വനിതാ ഉദ്യോഗസ്ഥയാണ് പൂനം….

Read More

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

   തിരുവനന്തപുരം : ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോ‌ള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിട്ടത്. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥർ മാറണം. രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് അഞ്ചുമണിവരെ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യേണ്ടതില്ല. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച്  ജി.എസ്.ടി…

Read More

കെ എസ് ആർ ടി സി ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം; ‘ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ പിരിച്ചുവിടും’; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

        തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയർന്നത് പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial