ഭിക്ഷാടനത്തിന്റെമറവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു, ഭിക്ഷാടനം പൂർണ്ണമായി നിരോധിച്ചു ജില്ലാ കളക്ടർ.
ഭോപ്പാൽ: ഭിക്ഷാടനം പൂർണ്ണമായി നിരോധിച്ച് ഭോപ്പാൽ ജില്ലാകളക്ടർ. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഭാരതീയ നാഗരിക സുരക്ഷാ സന്ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഭിക്ഷാടനത്തിൻ്റെ മറവിൽ നിരവധി കുറ്റ കൃത്യങ്ങളാണ് നടക്കുന്നത്, ഉത്തരവ് ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം അറിയിച്ചു. ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നൽ, ജംഗ്ഷനുകൾ എന്നിങ്ങനെയുള്ള പൊതുവിടങ്ങളിലെ വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ…

