Headlines

മസാലബോണ്ട്: ഫെമ ചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്

തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയതായാണ് വിവരം.നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ ഇ.ഡി. പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത്…

Read More

റാഞ്ചിയിൽ ഇന്ത്യക്ക് 17 റൺസ് ജയം; ദക്ഷിണാഫ്രിക്ക പൊരുതി വീണു

    റാഞ്ചി : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പൊരുതി തോറ്റ് ദക്ഷിണാഫ്രിക്ക. 17 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസിന് ഔൾഔട്ടായി. ആദ്യ ഘട്ടത്തിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് മാത്യു ബ്രീറ്റ്സ്കെ, മാർകോ യാൻസൻ, ഡെവാൾഡ് ബ്രവിസ്, ടോണി ഡി സോർസി, കോർബിൻ ബോഷ് എന്നിവരുടെ ഇന്നിങ്സുകളാണ് രക്ഷയായത്. ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറിയുമായി കോലി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ കെ.എൽ. രാഹുലും രോഹിത് ശർമയും അർധസെഞ്ചുറി തികച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…

Read More

തിരുവനന്തപുരത്ത് കിണറ്റിൽ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

    ബാലരാമപുരം : കിണറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിവായി ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ഈ ഭാഗത്ത് നിന്ന് മദ്യപിക്കുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു; അറസ്റ്റ്, സംഭവം പത്തനംതിട്ട അടൂരില്‍

     പത്തനംതിട്ട : കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തതായി പരാതി. 70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു‌. സംഭവത്തില്‍ പൊലീസ്…

Read More

സഹോദരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിച്ചിട്ടും ഇറങ്ങിയില്ല;ബന്ധുവായ സ്ത്രീയെ  പൊതിരെ തല്ലി സ്ഥാനാർഥിയുടെ സഹോദരി

തിരുവനന്തപുരം: സഹോദരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിച്ചിട്ടും ഇറങ്ങിയില്ല. ബന്ധുവായ സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി പൊതിരെ തല്ലി സ്ഥാനാർഥിയുടെ സഹോദരി. വർക്കല അയിരൂർ പാളയംകുന്ന് ഗുരുമന്ദിരത്തിന് സമീപമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെ ചതയ പൂജക്കായി പോയി മടങ്ങിവരും വഴിയാണ് പാളയംകുന്ന് സ്വദേശിനി സുനിലി എന്ന സ്ത്രീയെ സ്ഥാനാർത്ഥിയുടെ സഹോദരി മർദ്ദിച്ചത് സുനിലിയുടെ ബന്ധുവും ഇലകമൺ പഞ്ചായത്ത് ശാസ്താംനട വാർഡിൽ സ്ഥാനാർഥിയുമായ ബാലുവിൻ്റെ സഹോദരിയുമായ ബിന്ദു വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും പൊതിരെ…

Read More

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ കേരള എന്നാകും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്….

Read More

സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍

തിരുവനന്തപുരം: സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബർ ആക്രമണങ്ങള്‍ നടക്കുന്നതായി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതേ തുടർന്നാണ് നടപടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്ബില്‍ എത്തിച്ചു. സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നല്‍കിയ പരാതിയില്‍ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഈശ്വർ ഉള്‍പ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎല്‍ ആണ്…

Read More

ബസുകള്‍ കൂട്ടിയിടിച്ച്‌ പത്ത് പേർ മരിച്ചു;ഇരുപതോളം പേർക്ക് പരിക്കേറ്റു

ചെന്നൈ: ബസുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിലാണ് അപകടം നടന്നത്. തിരുപ്പൂരില്‍ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗല്‍ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്. ഇതില്‍ ഒരു ബസിന്റെ ഡ്രൈവർ സീറ്റുള്‍പ്പെടെ പകുതിയിലധികം ഭാഗവും പൂർണമായി തകർന്നു. രണ്ട് ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജില്ലാ പൊലീസ്…

Read More

ആവി പിടിക്കുമ്പോൾ ആവേശം വേണ്ട…; ആശ്വാസം കിട്ടാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

പനിക്കൊപ്പം ജലദോഷവും തുമ്മലും മൂക്കടപ്പുമൊക്കെ വന്നാൽ ആശ്വാസത്തിനായി ആദ്യം കരുതുന്നത്, ‘ഒന്ന് ആവി പിടിച്ചേക്കാം’ എന്നാണ്. ഇതിനായി അടുപ്പിൽ തിളപ്പിച്ച വെള്ളമോ വേപ്പറൈസറോ ഒക്കെയാണ് പലരും ഉപയോഗിക്കുന്നത്. പൂർണ രോഗമുക്തി ലഭിച്ചില്ലെങ്കിലും ഭാഗികാശ്വാസം കിട്ടാൻ ഇത് സഹായിക്കും. തലയ്ക്കുണ്ടാകുന്ന വല്ലാത്ത ഭാരമൊക്കെ മാറി സമാധാനം കിട്ടുകയും ചെയ്യും. പെട്ടെന്നുള്ള രോഗമുക്തിക്ക് എന്തെങ്കിലും ബാമോ മരുന്നുകളോ ഒക്കെ വെള്ളത്തിൽ ഇടുന്നത് പോലുള്ള അബദ്ധങ്ങൾ ചെയ്യുന്നവരുമുണ്ട്. രോഗബാധിതനാകുന്ന ഒരാളുടെ ശ്വാസനാളത്തിൽ അണുക്കൾ നിറയും. ശ്വാസകോശ രോഗങ്ങളുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്…

Read More

വാട്സാപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വെബ് ബ്രൗസറിൽ ആറ് മണിക്കൂർ ഉപയോഗിച്ചാൽ ഓട്ടോ ലോഗ് ഔട്ട്

ന്യൂഡൽഹി : വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ ഒരു ആക്ടീവ് സിം കാർഡില്ലാതെ ഈ ആപുകളിലെ സേവനങ്ങൾ ഉപയോഗിക്കാനാവില്ല. ടെലികമ്യൂണിക്കേഷൻ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ നടപടി. പുതിയ നിയമപ്രകാരം ഇത്തരം ആപുകൾ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവു. ഇതോടെ സിംകാർഡുള്ള ഡിവൈസിൽ മാത്രമേ മെസേജിങ് ആപുകൾ ഉപയോഗിക്കാനാവു. വെബ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial