പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ
തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ. കേച്ചേരി ചിറനല്ലൂർ സ്വദേശി തസ്‌വീറി (40) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളുടെ പൂജ സ്റ്റോറിൽ പരിശോധന നടത്തിയത്. കേച്ചേരി മാർക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും നൂറിലേറെ പാക്കറ്റ് ഹാൻസും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയുടെ പൂജാ സ്റ്റോറിനുള്ളിൽ ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്…

