പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; ‘എന്‍ ഇനിയ പൊന്‍ നിലവേ’ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി

തമിഴ് സിനിമയിലെ വിഖ്യാത ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു. ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണ് എന്‍…

Read More

റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail ബീറ്റ എത്തി; എല്ലാ സേവനങ്ങളും ഒറ്റക്ലിക്കില്‍

    ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷന്‍ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍…

Read More

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം രാജ്യവ്യാപകമായി BiTV സേവനം ആരംഭിച്ചിരിക്കുകയാണ് ബി എസ്എന്‍എല്‍. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് BiTV സേവനം ആരംഭിച്ചുകൊണ്ട് ബിഎസ്എന്‍എല്ലിന്‍റെ വാഗ്ദാനം. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ബിഎസ്എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി…

Read More

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, ഒടുവില്‍ വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോല്‍ മടക്കി നല്‍കി മകള്‍

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്റെ താക്കോൽ തിരികെ നൽകി മകൾ. മാതാപിതാക്കളെ പുറത്താക്കിയതിൽ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മകള്‍ മാതാപിതാക്കൾക്ക് മടക്കി നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവനെയും (79), ഭാര്യ സുഷമ്മയെയും (73) മകൾ സിജി വീട്ടില്‍ നിന്ന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും…

Read More

ഒറ്റപ്പാലം പെട്രോൾ ബോംബ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ജോലിക്കിടെ പെട്രോൾ ബോംബ് ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറ്റപ്പാലത്ത് വീടിന്റെ നിർമ്മാണ ജോലിക്കെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ജനുവരി 13 ന് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. വീടിന്റെ നിർമാണ ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു അടങ്ങുന്ന ആറംഗസംഘം. അയൽവാസിയായ നീരജാണ് ഇവർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും…

Read More

കാറിന്റെ ജിപിഎസ് പിന്തുടർന്നെത്തി; പിതാവിൻ്റെ കാമുകിയെ കുത്തികൊലപ്പെടുത്തി 16 കാരൻ

കൊൽക്കത്ത: വെസ്റ്റ് ബെംഗാളിൽ മകൻ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി. പിതാവിൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ചറിഞ്ഞ 16 കാരനായ മകനാണ് അച്ഛന്‍റെ മുന്നിലിട്ട് 24 കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. ഇഎം ബൈപാസിലെ റോഡരികിലെ ചായക്കടയിൽ വെച്ചാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. 16 കാരനേയും മാതാവിനേയും കൂടെയുണ്ടായിരുന്ന 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ സ്ഥലത്തുവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിതാവിന് 24 കാരിയുമായി ബന്ധമുള്ളത് അറിഞ്ഞ മകൻ കാറിന്‍റെ ജിപിഎസ്…

Read More

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച മൂവരും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ് മകളായ ദിക്ഷ, റാം മോഹൻ ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ അമ്മ രാധാറാണി തുടങ്ങിയവരെ പരിക്കുകളോടെഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമാൻ സന്ദർശിക്കാനെത്തിയ സംഘം സലാലയിൽനിന്ന്…

Read More

കടിച്ച പാമ്പിനെയും പിടികൂടി ചാക്കിലാക്കി ആശുപത്രിയിൽ എത്തി ചികിത്സ തേടി

ഗൂഡല്ലൂർ:  ആശുപത്രിയിലെത്തി ചികിത്സ തേടിയത് കടിച്ച പാമ്പിനെയും പിടികൂടി ചാക്കിലാക്കി. നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) ആണു പാമ്പുമായി ആശുപത്രിയിലെത്തിയത്. പെരിയശോലയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്ന് സ്ഥലത്തായി കടിച്ചു. കടിച്ച പാമ്പിനെ ഉടൻ കണ്ണയ്യൻ പിടികൂടി. പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പിനെ ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. കണ്ണയ്യനെ…

Read More

മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം വർധിക്കുന്നു;സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി

മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി. ഇതുവരെ 140 കേസുകളിലാണ് ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച രോഗം ബാധിച്ച് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98…

Read More

വിവാഹമാലോചിച്ച് ചെന്ന യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടി; നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി

ബംഗളുരു: വിവാഹമാലോചിച്ച് ചെന്ന യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. വിബംഗളുരുവിൽ നടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40), വെങ്കടേഷ് (35), ഗീത (35), വിജയ (60), മഞ്ജുള (30), ലീലാവതി (40) എന്നിവരാണ് പിടിയിലായത്. വ്യാജ പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്. 50,000 രൂപയിലേറെയാണ് ഇവർ കവ‍ർന്നത്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിന് സംഘത്തിലെ മഞ്ജുളയെ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് വിവാഹാലോചന തുടങ്ങിയപ്പോൾ തനിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial