കേന്ദ്ര പൊതുബജറ്റ് കേരളത്തോടുള്ള അവഗണനയുടെ രാഷ്ട്രീയ രേഖയെന്ന്  പിണറായി വിജയന്‍; ‘തെരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനം

തിരുവനന്തപുരം: കേന്ദ്ര പൊതുബജറ്റ് കേരളത്തോടുള്ള അവഗണനയുടെ രാഷ്ട്രീയ രേഖയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ…

Read More

വിദേശ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച 45കാരൻ അറസ്റ്റിൽ

ചെങ്ങമനാട്: തമിഴ്നാട് സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തിയത് വിദേശ ജോലിക്ക് രേഖകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ്. തുടർന്ന് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ. പാലക്കാട്‌ക്കൊപ്പം ആമയൂർ കിഴക്കേക്കര കല്ലിയിൽ വീട്ടിൽ 45കാരനായ ഷറഫുദ്ദീനാണ് പോലീസ് പിടികൂടിയത്. ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു

ചെന്നൈ: ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും. ആവഡിയിലെ സ്കൂളിൽ…

Read More

സിനിമ സീരിയൽ താരം വീണ നായർ വിവാഹമോചിതയായി

തിരുവനന്തപുരം: സിനിമ സീരിയൽ താരം വീണ നായർ ഭർത്താവ് ആര്‍ജെ അമനുമായി വേർപിരിഞ്ഞു. ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും കുടുംബ കോടതിയില്‍ എത്തി അവസാന നടപടികളും പൂർത്തിയാക്കി. ഇതിന്റെ വീഡിയോകൾ പല യൂട്യൂബ് ചാനലുകളും പുറത്തുവിട്ടു. ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ…

Read More

സ്ത്രീകൾക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ യുവാവിനെ  അറസ്റ്റ്‌ ചെയ്തു

കൊച്ചി: സ്ത്രീകൾക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ(26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചുവെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്. വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ സ്ത്രീകൾക്ക് ടൂവീലറുകൾ പകുതി വിലക്ക് നൽകുമെന്നും…

Read More

ഡൽഹിയിൽ പാർട്ടി വിട്ട 8 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെ എഎപി തിരിച്ചടി നല്‍കി പാര്‍ട്ടി വിട്ട 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. നരേഷ് യാദവ് (മെഹ്‌റൗലി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദല്‍ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ (ആര്‍ദര്‍ശ് നഗര്‍), ഭാവ്‌ന ഗൗഡ് (പലാം), ഭൂപീന്ദര്‍ സിങ് ജൂണ്‍ (ബിജ്‌വാസന്‍), ഗിരിഷ് സോണി (മദിപുര്‍) എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നു 5 ദിവസത്തിനിടെ രാജി…

Read More

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട്…

Read More

ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന് രാഹുൽ ഗാന്ധി

മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റിനെതിരെ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. രാഹുൽ ഗാന്ധിയുടെ ബജറ്റ് അവതരണത്തിന് ശേഷമുള്ള പ്രതികരണം. ”ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്.”…

Read More

കുറ്റവാളിയെയും കൊണ്ട് ഉദ്യോഗസ്ഥർ സ്പാ സെന്ററിൽ കയറി കിട്ടിയ തക്കത്തിന് കുറ്റവാളി രക്ഷപെട്ടു

ആശുപത്രിയിൽ നിന്ന് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും കുറ്റവാളി രക്ഷപ്പെട്ടെന്ന് പരാതി. മധ്യപ്രദേശിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജയിലിൽ വച്ച് കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയിൽ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ മസാജ് സെൻ്ററിൽ കയറി. പോലീസ് ഉദ്യോഗസ്ഥർ മസാജ് ചെയ്യുന്നതിനിടെ കുറ്റവാളി സ്പാ സെൻ്ററിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. സ്പാ സെൻ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന…

Read More

കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി.

കോട്ടയം: കോട്ടയത്ത് കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ വച്ചാണ് കുർബാനക്കിടെ വൈദികൻ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണം ഉണ്ടായത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയാണ്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു. സംഘർഷത്തെ തുടർന്ന് വിശ്വാസികളും ചേരി തിരിഞ്ഞ് ഏറ്റമുട്ടി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial