ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസ്
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്ന പരാതിയില്‍ കോഴിക്കോട് പൊലീസുകാരനെതിരെ കേസ് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം ആശ്ശീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണനാണ് ആരോപണ വിധേയന്‍. നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന്‍ ഫോണ്‍ നമ്ബര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും നിരന്തരമായി…

