സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ ഇരട്ട നേട്ടവുമായി അഭിനേതാവും സംവിധായകനുമായ അനൂപ് കൃഷ്ണൻ
പുരസ്കാര നിറവിൽ സിനിമ, സീരിയൽ അഭിനേതാവും സംവിധായകനുമായ അനൂപ് കൃഷ്ണൻ. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ രണ്ട് അവാർഡുകളാണ് അനൂപിനെ തേടിയെത്തിയത്. മികച്ച നടനും സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് കൃഷ്ണനാണ്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനൂപ് കൃഷ്ണൻ. ബിഗ്ബോസ് സീസൺ 3യിലൂടെയും അനൂപ് ശ്രദ്ധിക്കപ്പെട്ടു. സീസൺ 3യിൽ അനൂപ് ടോപ് ഫൈവിൽ എത്തുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സീരിയലുകള്‍ക്കും ടെലിവിഷൻ ഷോകൾക്കും പുറമേ, സിനിമകളിലും അനൂപ് വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന…

