Headlines

തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു. നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുത്തിയത്. കുത്തേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന്…

Read More

ഗോവിന്ദ് പൻസാരെ വധക്കേസ്: ആറ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി

ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ദീർഘകാല ജയിൽവാസം അനുഭവച്ചതിൻ്റെ പേരിൽ ബോംബൈ ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.പ്രതികളായ സച്ചിൻ അന്ദുരെ, ഗണേഷ് മിസ്കിൻ, അമിത് ദേഗ്‌വേക്കർ, അമിത് ബഡ്ഡി,ഭരത് കുരാനെ, വാസുദേവ് സൂര്യവംശി എന്നിവർക്കാണ് ജസ്റ്റിസ് എ എസ് കിലോറിന്റെ സിംഗിൾ ബെഞ്ച് ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് 2018 നും 2019 നും ഇടയിലാണ് പ്രതികൾ അറസ്റ്റിലായത്. ശേഷം ജയിലിൽ കഴിയുകയായിരുന്നു. ദീർഘകാലം ശിക്ഷ അനുഭവിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി…

Read More

38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. നീന്തൽ താരം സാജൻ പ്രകാശിലൂടെ

ഹൽദ്വാനി: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. നീന്തൽ താരം സാജൻ പ്രകാശിലൂടെയാണ് മെഡൽ നേട്ടം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സാജൻ പ്രകാശ് വെങ്കലം നേടി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി. അരമണിക്കൂറിനകം നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ്…

Read More

74 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി തല്ലി ചതച്ച ശേഷം പോലീസിന് കൈമാറി

കൊല്ലം: 74 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി തല്ലി ചതച്ച ശേഷം പോലീസിന് കൈമാറി. 35 വയസുകാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ കരച്ചിൽ കേട്ട് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലക്കും മുഖത്തും ശരീരത്തിലും ഇയാൾക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം…

Read More

നഗരത്തിൽ 20ദിവസത്തിനിടെ എ.ഐ ക്യാമറകൾ കണ്ടത്തിയത് 40,000നിയമലംഘനങ്ങളെ ന്ന് റിപ്പോർട്ട്.

കുവൈത്ത് സിറ്റി: നഗരത്തിൽ 20 ദിവസത്തിനിടെ എ.ഐ ക്യാമറകൾ കണ്ടത്തി 40,000 തികയുന്നു നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും വെളിപ്പെടുന്ന ലംഘനങ്ങൾ കൃത്യമായി കണ്ടതാൻ എ.ഐ ക്യാമറകൾ കഴിയുന്നു. അതിനിടെ എ.ഐ ക്യാമറകൾ സജീവമായത് ഗതാഗത നിയമലംഘനങ്ങൾ 25 ശത മാനം കുറയാൻ വഴിയൊരുക്കിയതായി അധികാരം ലഭിച്ചു.2023 ഡിസംബറിൽ താരതമ്യപ്പെടുത്തുമ്പോൾ 2024 ഡിസംബർ ഗതാഗത നിയമനം തോതിൽ കുറഞ്ഞതായാണ് കണ്ടെത്തൽ. ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയ…

Read More

കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കാടാച്ചിറ അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് ആണ് സംഭവം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിന് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടര്‍ മുക്കിന് സമീപത്തു വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും…

Read More

പെയിന്റ് ഡബ്ബയിൽ കഞ്ചാവ്,തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് – ആര്‍പിഎഫ് സംയുക്ത പരിശോധനകളിൽ അന്യ സംസ്ഥാനസ്വദേശികൾ പിടിയിൽ

തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് – ആര്‍പിഎഫ് സംയുക്ത പരിശോധനകളിൽ അന്യ സംസ്ഥാന സ്വദേശികളിൽ നിന്ന് കഞ്ചാവ് പിടികൂടി. 33 കിലോഗ്രാമിലധികം കഞ്ചാവാണ് പെയിന്റ് ഡബ്ബയിൽ ഒരു പ്രതി കടത്തിയത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മറ്റ് മൂന്ന് പ്രതികളെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് ഇന്‍റലിജൻസ്, തൃശൂർ എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചേർന്നാണ് പശ്ചിമ ബംഗാൾ സ്വദേശി കമൽ കുമാർ മൊണ്ടേൽ (25) എന്നയാളെ പിടികൂടിയത്….

Read More

പരിചയകാരിയുടെ വീടിനു മുന്നിൽ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു പ്രണയനൈരാശ്യം എന്ന് സംശയം

തൃശൂര്‍: പരിചയക്കാരിയായ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂർ കുട്ടനെല്ലൂരിലായിരുന്നു ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അര്‍ജുന്‍ ഈ യുവതിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍…

Read More

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് ;
നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്….

Read More

പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പദ്ധതികള്‍ ഇതോടെ നിര്‍ത്തി വെച്ചു. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ക്കും തിരിച്ചടി നേരിട്ടു. ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial