Headlines

താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ചു; 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: താമരക്കുളത്തെ ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി കടയിലെ തീയണച്ചു. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ്…

Read More

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. പ്രതി പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നിര്‍ത്തിയിരുന്നെങ്കിലും ചില പൊലീസുകാര്‍ ഇവിടെ പലയിടത്തായി തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനുണ്ടായ നാട്ടുകാര്‍…

Read More

ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരം. കലോത്സവങ്ങള്‍ സംഘർഷ വേദികളാക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെതിരെ പ്രതിഷേധിച്ച്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന സോണല്‍ കലോത്സവങ്ങള്‍ സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എം എസ് എഫ് – കെ എസ് യു സഖ്യം നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെന്നും സംഘടന ആരോപിക്കുന്നു മലപ്പുറം സോണല്‍ കലോത്സവത്തിന് അപ്പീല്‍ നല്‍കാൻ വേണ്ടി പ്രോഗ്രാം…

Read More

അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് ആണ് മരിച്ചത്. 23 വയസായിരുന്നു. അരൂർ പൊലിസ് സ്റ്റേഷന് സമീപം ഉയരപ്പാത നിർമാണ നടക്കുന്ന സ്ഥലത്ത് അപകടമുണ്ടായത്. മേൽപ്പാലം നിർമ്മാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ദിൽഷാദിൻ്റെ ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുക്കും

Read More

ഡി സോൺ കലോത്സവത്തിനിടെ സംഘർഷം; കെഎസ്‌യു ജില്ലാ പ്രസി‍ഡൻ്റ് അടക്കം 14 പേർക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശൂർ ജില്ലാ പ്രസി‍ഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഉൾപ്പെടെയുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴി തടഞ്ഞ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126…

Read More

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്: തെലങ്കാന ഹൈക്കോടതി

       രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്. സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. പുഷ്പ 2 സംഘർഷം ഉൾപ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11…

Read More

ശ്രീഹരിക്കോട്ടയില്‍ 100-ാം വിക്ഷേപണം; ചരിത്ര നേട്ടത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയാറെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തുക. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ…

Read More

വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്  ആര്യ ബഡായ്

വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് മൂവി വേൾ‍ഡ് മീഡിയയ്‍ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ ബഡായ്. ഒരാളെ പ്രണയിച്ചാൽ വല്ലാതെ കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് താനെന്നും പ്രണയത്തിൽ താൻ വല്ലാതെ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു. ”ഒരാളുമായി കമ്മിറ്റ് ചെയ്താൽ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാൽ പത്ത് ശതമാനമിട്ട് ബാലൻസ് ചെയ്യാൻ പറ്റുന്ന കംപാനിയൻ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു…

Read More

ബാങ്ക് പാസ്ബുക്ക് നൽകാത്ത വിരോധത്തിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രെമിച്ച ഭർത്താവ് അറസ്റ്റിൽ

കൊച്ചി: ബാങ്ക് പാസ്ബുക്ക് നൽകാത്തതിന്റെ വിരോധത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 26 ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങികിടന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കാലടി, കോടനാട് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ…

Read More

മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിവാഹിതരായകുട്ടികളുടെ മാതാപിതാക്കൾക്കു വിവാഹ ധനസഹായ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി മുതൽ ഡിസംബർ 31 നുമിടയിൽ വിവാഹിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമന്വയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള തിരഞ്ഞെടുക്കൽ എവേ, തിരഞ്ഞെടുക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് അർഹരായവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന് സഹായമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ ഫെബ്രുവരി 12…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial