Headlines

സ്വർണം നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർ ആണോ നിങ്ങൾ തീർച്ചയായും ഈ കാര്യം അറിഞ്ഞിരിക്കണം

സ്വര്‍ണം എന്നത് എക്കാലത്തും മികച്ചൊരു നിക്ഷേപമാര്‍ഗം തന്നെയാണ്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി മാറ്റുന്നതില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പല തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്. ആഭരണങ്ങളില്‍ തന്നെ നിക്ഷേപം നടത്തണമെന്നതാണ് അവയിലൊന്ന്. ആഭരണങ്ങളില്‍ മാത്രമല്ല, മറ്റ് പല രീതിയിലും സ്വര്‍ണത്തില്‍ നമുക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. സ്വര്‍ണ നിക്ഷേപത്തിന്റെ പരമ്പരാഗത മാര്‍ഗമായി കണക്കാക്കി വരുന്നത് ഫിസിക്കല്‍ ഗോള്‍ഡിനെയാണ്. നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെയാണ് ഫിസിക്കല്‍ ഗോള്‍ഡില്‍ വരുന്നത്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ക്ക് നാണയങ്ങള്‍, ബാറുകള്‍ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആഭരണങ്ങളെ അപേക്ഷിച്ച് കുറഞ്ഞ…

Read More

ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനും വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും,പുതിയ നിയമം ഇങ്ങനെ

ഇന്ത്യന്‍നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമംവരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. റോഡ് ഗതാഗത മന്ത്രാലയത്തോട് കേന്ദ്ര ധനമന്ത്രാലയം നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം, എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പകുതിയിലധികം വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തേര്‍ഡ് പാര്‍ട്ടി…

Read More

സിം പ്രവർത്തന രഹിതമാകാതെ ഇരിക്കാൻ മിനിമം ബാലൻസ് 20 രൂപ മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം…

Read More

പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 6 കോടി രൂപ ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ മണിക്കൂറുകൾക്കകം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ നൽകി വിട്ടയച്ചു

ബംഗളൂരു: പ്രഭാത സവാരിക്കിടെ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 6 കോടി രൂപ ആവശ്യപ്പെട്ടു. കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. സുനിലിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ, മറ്റ് വഴിയൊന്നുമില്ലാതെ മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നൽകി ഡോക്ടറെ വിട്ടയക്കേണ്ടി വന്നു. പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തിൽ കയറ്റി അമിതവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാൽ…

Read More

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ 2024 മികച്ച ടെസ്റ്റ് താരം

ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ ഐസിസിയുടെ 2024ലെ മികച്ച ടെസ്റ്റ് താരം. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും ബുംറ മാറി. നേരത്തെ രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), ആര്‍ അശ്വിന്‍ (2016), വിരാട് കോഹ്‌ലി (2018) എന്നിവരാണ് നേരത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. 2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. ഹോം എവേ…

Read More

ഓഹരി വിപണി ഏഴ് മാസത്തെ താഴ്ന്ന നിലയില്‍, കൂപ്പുകുത്തി സെന്‍സെക്‌സ്; നിഫ്റ്റി 23,000ല്‍ താഴെ, തകര്‍ന്ന് ഐടി ഓഹരികള്‍

മുംബൈ: ഓഹരി വിപണി ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 824 പോയിന്റ് ഇടിഞ്ഞതോടെയാണ് ഈ നിലവാരത്തില്‍ എത്തിയത്. സെന്‍സെക്‌സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. ഐടി, എണ്ണ, പ്രകൃതിവാതക ഓഹരികളില്‍ ഉണ്ടായ വില്‍പ്പന…

Read More

വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

തൃശൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമയാണ് (36) പിടിയിലായത്. വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതി വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പൊലീസിന്റെ തിരച്ചിലിനൊടുവിൽ 1.5 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ പി, സാബു…

Read More

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

         തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെത്തന്നെ നൽകുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Read More

ആശങ്കയായി ഗില്ലൻ ബാരിസിൻഡ്രോം രോഗികളുടെഎണ്ണം100 കവിഞ്ഞു

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര് വെൻ്റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ രോഗികൾക്ക് സർക്കാർ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ രോഗം ബാധിച്ച് യുവാവ് മരണപ്പെട്ടിരുന്നു. നിലവിൽ 68 സ്ത്രീകളും 33 പുരുഷൻമാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിനെയും രൂപീകരിച്ചു. അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം…

Read More

തിരുവനന്തപുരം ദന്തൽ കോളജിൽ  ആരംഭിച്ച പുതിയ പരിശോധനാ രീതികൾ രോഗികളെ വലയ്ക്കുന്നതായി പരാതി

തിരുവനന്തപുരം: ദന്തൽ കോളജിൽ ആരംഭിച്ച ഒപിയിൽ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകൾ നടത്തണമെന്ന പുതിയ പരിശോധനാ രീതികൾ രോഗികളെ വലയ്ക്കുന്നതായി പരാതി. ഇതിനായി ആശുപത്രിയിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. പരിശോധനയ്ക്ക് 250 രൂപ നൽകണം. രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് സംവിധാനമെങ്കിലും പുതിയ രീതിയിലെ സമയക്രമം ചികിത്സക്കെത്തുന്നവരെ വലയ്ക്കുന്നു. പുതിയ പരിഷ്‌കാരം വന്നതോടെ ചികിത്സ തേടി എത്തുന്നവരിൽ നിന്ന് എതിർപ്പുയർന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നവർക്ക് മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും ഇല്ലന്ന് ഉറപ്പാക്കാനായി മുൻകരുതലിനാണ് പരിശോധനകളെന്ന് അധികൃതർ പറയുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial