സെഞ്ച്വറി അടിക്കാൻ ഒരുങ്ങി ISRO ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും….

