സ്റ്റാറ്റസ് കണ്ടുവെന്ന് ഉറപ്പാക്കാം, കോണ്‍ടാക്ടുകളെ ടാഗ് ചെയ്ത് അലര്‍ട്ട് നല്‍കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ന്യൂഡല്‍ഹി: മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ്. സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും…

