തൃശ്ശൂരിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് ആണ്‌ മരിച്ചത്.54 വയസ്സായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Read More

സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴ അടച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു. അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡൻറ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക…

Read More

പാലക്കാട് ബിജെപിയിൽ ഭിന്നത;ജില്ലാ പ്രസിഡൻ്റ് തർക്കത്തിൽ വിമത നീക്കം ശക്തം

പാലക്കാട്: ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിൽ പ്രതിഷേധിച്ച് ഒൻപത് നഗരസഭാ കൗൺസിലർമാർ രാജി വയ്ക്കുമെന്ന് അറിയിച്ചു. ഇതോടെ ബിജെപിക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഭരണം ചോദ്യചിഹ്നമാകുന്നു. രാജിയുമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനമെന്ന് പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി…

Read More

ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ

പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. പദ്ധതി വന്നാല്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ആശങ്ക അറിയിച്ചു.മഴവെള്ള സംഭരണി വഴി ജലം എന്നത് അപ്രായോഗികമാണ്. പാര്‍ട്ടി മന്ത്രിമാര്‍ കുറച്ച്കൂടി ജാഗ്രത പാലിക്കണം. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.ബ്രൂവറിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സിപിഐ എന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം…

Read More

ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിൻ്റ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവർ. മന്ത്രി വി. എൻ വാസവൻ

കോട്ടയം:മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം  കുമരകത്ത് നടന്നു. തുറമുഖ രജിസ്ട്രേഷൻ വകുപ്പ്  മന്ത്രി വി.എൻ വാസവൻ  ഓൺലൈൻ ആയി സമ്മേളനം ഉദ്ഘാടനം ചെയ്തു.  പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും അധീശത്വം പുലർത്തിയിരുന്ന സ്ഥലത്ത്  സോഷ്യൽ മീഡിയയുടെ   സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ജന മനസ്സുകളിൽ സ്ഥാനം നേടിയതെന്ന് മന്ത്രി പറഞ്ഞു. . നാട്ടിലുണ്ടാകുന്ന ഏത് ചെറിയ സംഭവങ്ങളും, ഒരുപക്ഷേ കാണാതെ പോകുന്ന പല സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാനും  ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്….

Read More

9 മാസം പ്രായമായ കുഞ്ഞിനെ ടെറസിന്റെ മുകളിൽ നിന്നും മാതാവ് എറിഞ്ഞു കൊന്നു

യുപിയിൽ ഇരുനില വീടിന് മുകളിൽ നിന്നും 9 മാസം പ്രായമായ കുഞ്ഞിനെ മാതാവ് എറിഞ്ഞു കൊന്നു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൃഷ്ണ നഗർ പ്രദേശത്തെ അവരുടെ ഇരുനില വീടിൻ്റെ മുകളിൽ നിന്ന് അഞ്ജു ദേവി കുട്ടിയെ വലിച്ചെറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശി ശോഭ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം അവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എറിഞ്ഞത് പൊലീസ് അറിയിച്ചു. കുഞ്ഞിനെ…

Read More

കുരങ്ങൻമാരുടെ സംഘം ടെറസിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് പത്താം ക്ലാസുകാരിയ്ക്കു ദാരുണാന്ത്യം.

പാട്‌ന: കുരങ്ങൻമാരുടെ സംഘം ടെറസിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് പഠനത്തിന് ദാരുണാന്ത്യം. ബീഹാറിലെ പാട്നയിലാണ് സംഭവം. പത്താം ക്ലാസുകാരിയെ കുരങ്ങന്മാർ ചേർന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രിയ കുമാർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് കുരങ്ങന്മാർ സംഘമായി എത്തുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപെടാനായി പെൺകുട്ടി ഗോവണിയിലേക്ക് ഓടി. എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നത്. താഴെയ്ക്ക് വീണ കുട്ടി സംഭവിച്ച സ്ഥലത്തുതന്നെ മരണപെട്ടു….

Read More

ടിപ്പർ ലോറിയോടിച്ച 17കാരനെ പോലീസ് പിടികൂടി; പിതാവിനെതിരെയും കേസ്

കോഴിക്കോട്: ടിപ്പർ ലോറിയോടിച്ച 17കാരനെ പോലീസ് പിടികൂടി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിലും സമാന സംഭവം ഉണ്ടായി. പിക്കപ്പ് വാഹനം ഓടിച്ച 12കാരൻ എംവിഡിയെ കണ്ടതോടെ ഓടി രക്ഷപെടുകയായിരുന്നു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനത്തിന്‍റെ താക്കോലുമായാണ്…

Read More

സ്വർണക്കടത്ത് കേസിൽ പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയിൽ വകുപ്പ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പെട്ട പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയിൽ വകുപ്പ്. കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയിൽ വകുപ്പ് നടപടിയെടുക്കാതെ കണ്ണടച്ചിരിക്കുന്നത്. മലമ്പുഴ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്. പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു…

Read More

പഞ്ചാരകൊല്ലിയിലെ നരഭോജി കടുവയെ കുറിച്ചുള്ള തിരച്ചിലിനെക്കുറിച്ച് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയിരുന്ന വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിനെ തടഞ്ഞ് പൊലീസ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി നടത്തിയ തിരച്ചിലിനെക്കുറിച്ച് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയിരുന്ന വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിനെ തടഞ്ഞ് പൊലീസ്. കടുവ ക്രമീകരണത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നത് പോലീസ് തടസ്സം സൃഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിനാണ് ക്യാമറക്കു മുന്നിൽ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തിയത്. നടപടിക്രമങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിക്കുന്നത് എന്തുകൊണ്ട് തടഞ്ഞു എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും പോലീസിൻ്റെ ഭാഗത്തുനിന്നും വന്നിട്ടില്ല. സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial