ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവൻ റിപ്പോര്‍ട്ടുകളും രോഗിക്ക് കൈമാറണം ; ഹൈകോടതി
ആശുപത്രിപ്രവർത്തനങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശവുമായി ഹൈക്കോടതി.സേവനങ്ങള്‍, ചികിത്സാ നിരക്കുകള്‍ എന്നിവ പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ വിവരങ്ങള്‍, യോഗ്യത എന്നിവ സർക്കാരിന് കൈമാറണമെന്നും കോടതി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് ആക്റ്റിൻ്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ആശുപത്രി ഉടമകള്‍, ഇന്ത്യൻ മെഡിക്കലഅസോസിയേഷൻ എന്നിവർ നല്‍കിയ അപ്പീല്‍ ആണ് കോടതി തള്ളിയത്. ആരോഗ്യത്തോടെജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് നിയമം എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിച്ച് നില ഭദ്രമാക്കണം. പണമില്ല എന്ന പേരില്‍ ചികിത്സ നിഷേധിക്കരുത്.തുടർച്ചികിത്സ ആവശ്യമെങ്കില്‍…

