അധ്യാപകർ സമരത്തിന് പോകുന്നതിനാൽ ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ്ആപ്പ് വഴി അറിയിച്ച സംഭവം; പ്രഥമാധ്യാപകനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽ പി എസിന് അധ്യാപകർ അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് മന്ത്രി. സംഭവത്തിൽ പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകിയിട്ട് അധ്യാപകർ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തി സ്കൂൾ തുറക്കുകയായിരുന്നു. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് കുട്ടികളെ അധ്യാപകർ അറിയിച്ചത്. അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി…

