മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പൂനെയിൽ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികൾ ഗില്ലാൻ ബാരി സിൻഡ്രോം വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക്…

