വിവാദങ്ങൾക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി നടൻ വിനായകൻ

സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…’ വിനായകൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് നഗ്നത പ്രദർശനം നടത്തി താരം വിവാദത്തിലായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ ചർച്ചയായി. താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർച്ചയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകൻ മാപ്പുമായി രംഗത്തെത്തിയത്….

Read More

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത…

Read More

വിദാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്;യൂട്യൂബര്‍ മണവാളന്‍  മുഹമ്മദ് ഷഹീന്‍ ഷാ പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു…

Read More

നടി അപർണ വിനോദ് വിവാഹമോചിതയായി

പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് നടി അപർണ വിനോദ്. സിദ്ധാർഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ‌ അവതരിപ്പിച്ച‌ താരം പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറിൽ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപർണ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2021ലായിരുന്നു ഈ ചിത്രം റിലീസായത്. ഇതിന് ശേഷം സിനിമാ…

Read More

സംസ്ഥാനത്തിന് വൈദ്യുതിപ്രതിസന്ധിക്കു ആശ്വാസം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിക്ക് അനുമതി. റെഗുലേറ്ററി കമീഷനാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കെ.എസ്.ഇ.ബി 25 വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകും. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിൽ തെളിവെടുപ്പ് നടത്തിയാണ് അനുമതി ഉത്തരവ് നൽകിയത്. പീക്ക് മണിക്കൂറുകൾ തെളിയും● വൈദ്യുതി ലഭ്യതയിൽ കുറവുള്ള വൈകീട്ട്…

Read More

നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പയ്യന്നൂര്‍: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്. ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്…

Read More

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ആരോപണം വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആരോഗ്യ വകുപ്പ് നിലപാടെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. മേമല സ്വദേശി വസന്തയ്ക്ക് തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും ലഭിച്ച ഗുളികയിൽ മെട്ടുസൂചി ലഭിച്ചെന്നായിരുന്നു ആരോപണം. ശ്വാസംമുട്ടലിന് ചികിത്സ തേടിയ വസന്തക്ക് സി-മോക്സ് ക്യാപ്സ്യൂളാണ് ആശുപത്രി ഫാർമസിയിൽ നിന്നും നൽകിയത്. ഇതിനുള്ളിൽ മൊട്ടുസൂചിയെന്നായിരുന്നു…

Read More

അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ മരിച്ചു

      കിളിമാനൂർ : മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്.  ഹരികുമാർ മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും…

Read More

വാട്സാപ്പ് വഴി പണം തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; നർത്തകി രഞ്ജനയുടെ വാട്സാപ്പിൽ നിന്ന് പണം ചോദിച്ച് സന്ദേശം

         തിരുവനന്തപുരം : വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ താരവും നര്‍ത്തകിയുമായ അഞ്ജിത. പദ്മശ്രീ ജേതാവ് രഞ്ജന ഗൗറിന്‍റെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് പണം ചോദിച്ചുള്ള സന്ദേശമാണ് അഞ്ജിതയെ കുടുക്കിയത്. തട്ടിപ്പ് ആണെന്നും ഹാക്കിംഗാണെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും 10,000 രൂപയാണ് അഞ്ജിതയ്ക്ക് നഷ്ടമായത്. സൈബർ സെല്ലിൽ നടി പരാതി നൽകി. നര്‍ത്തകി രഞ്ജന ഗൗറിന്‍റെ വാട്സാപ്പ് നമ്പറിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പണം നൽകി. ഇതിനുപിന്നാലെ ഒടിപിയും ചോദിച്ചു. ഒടിപി…

Read More

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial