Headlines

ജമ്മുകശ്മീർ ഭീകരയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാനു വീരമൃത്യു, ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം പ്രദേശം വളയുകയും തിരിച്ചടിക്കുകയുമായിരുന്നു. വനമേഖലയില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

Read More

സ്വത്തു തർക്കം, കൈക്കുഞ്ഞുമായി നിന്ന യുവതിയെ ബന്ധുക്കൾ സംഘം ചേർന്ന് മർദിച്ചു

കൊല്ലം: ബന്ധുക്കൾ തമ്മിലുള്ള വാക്കു തർക്കത്തിൽ യുവതിക്ക് മർദ്ദനം. ഇരവിപുരം സ്വദേശി സോനുവിനാണ് മർദ്ദനമേറ്റത്. ഈ മാസം പതിനെട്ടാം തീയതിയാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കൈകുഞ്ഞുമായി നിൽക്കുന്ന യുവതിയെ ബന്ധുക്കൾ മർദ്ദിക്കുന്നതായി കാണാം. വീട്ടിലേക്കെത്തിയ ഒരാൾ ആദ്യം തന്നെ സിസിടിവി തിരിച്ച് വെച്ചതായി കാണാം. തുടർന്ന് വാക്ക് തർക്കത്തിന് ഒടുവിൽ യുവതിയെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. ബന്ധുക്കൾക്കെതിരെ യുവതി പരാതി നൽകിയിരുന്നെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് ചൂണ്ടികാട്ടി യുവതി ശക്തമായ നടപടി ആവശ്യപ്പെട്ട്…

Read More

ഇനി മുതൽ ഇൻസ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യംമൂന്ന് മിനിറ്റ് വരെ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. മൂന്ന് മിനിറ്റ് വരെയാണ് റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത്. നേരത്തെ പരമാവധി 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമാണ് റീലുകള്‍ക്ക് അനുവദിച്ചിരുന്നത്. യൂട്യൂബ് ഷോർട്ട്സിന് സമാനമായി ഉപയോക്താക്കൾക്ക് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകും. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് റീലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച കാര്യം വ്യക്തമാക്കിയത്.ഏതാനും മാസം മുമ്പാണ് യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍സ്റ്റഗ്രാമിന്റെയും നീക്കം….

Read More

നടൻ വിനായകനെതിരെ വീണ്ടും ആരോപണം, വസ്ത്രം അഴിച്ച് നഗ്നത പ്രദർശനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

നടൻ വിനായകൻ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് നഗ്നത പ്രദർശനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നഗ്നത പ്രദർശനത്തിനൊപ്പം താരങ്ങളെ അസഭ്യം പറഞ്ഞെന്നും ഉണ്ട്. വിനായകൻ്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയുടെ സ്‌ക്രീൻഷോട്ട് വിനായകൻ്റെ സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി…

Read More

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; നടന്‍ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: വിയറ്റ്നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക് നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെയാണു മരണം. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്….

Read More

ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം; ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുതുക്കി നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകുന്നത്. കഴിഞ്ഞ ദിവസം പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി നിർമ്മിക്കാൻ ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ വേലി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനാണ് പദ്ധതി. അടുത്തിടെ ശുചീകരണ തൊഴിലാളി മുങ്ങി…

Read More

ലഹരിയ്ക്കു അടിമയായ മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരണപെട്ടു

തിരുവനന്തപുരം: ലഹരിക്കടിമയായ മകൻ്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ജനുവരി 15നാണ് ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വച്ചാണ് ഹരികുമാർ മരിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരിക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബൈക്ക് പകടത്തിൽ പരിക്കേറ്റതായാണ് ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരികുമാർ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം…

Read More

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയിക്ക് മരണം വരെ തടവ്

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസില്‍ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നല്‍കമണെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപൂര്‍വങ്ങളില്‍…

Read More

കരുനാഗപ്പള്ളി ക്ഷേത്രത്തിൽ പേവിഷബാധയേറ്റു ചത്ത പശുവിന്റെപാൽ ഉപയോഗിച്ചോ എന്ന് സംശയം പ്രസാദം കഴിച്ചവർ പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്തു

കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ പ്രസാദത്തിനുപയോഗിച്ച പാലെടുത്ത പശു പേപ്പട്ടി വിഷബാധയേറ്റ് ചത്തതിനെത്തുടർന്ന് പ്രസാദം കഴിച്ചവർ വിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്തു. ചവറ തെക്കുംഭാഗം ക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദത്തിലാണ് പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായ സംശയം ഉയർന്നത്. ഇതേ തുടർന്ന് പ്രസാദം കഴിച്ച 110 പേർ പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി.പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ് അറിയുന്നത്. പേപ്പട്ടി ബാധയേറ്റ പശു ചത്തതിനെ തുടർന്നാണ് ഈ വിവരം പുറത്തിറഞ്ഞത്. പശുവിന്റെ മരണകാരണം പേപ്പട്ടി…

Read More

ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial