Headlines

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

       നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. 60 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ.  രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. വലിയ വളവുകളുള്ള ഒരു റോഡാണിത്. അതുകൊണ്ടു തന്നെ…

Read More

അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്നും ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍…

Read More

റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം

റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല. 96 പേർ രാജ്യത്ത് തിരിച്ചെത്തി. റഷ്യൻ സൈന്യത്തില് പെട്ടു പോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺ ധീർ ജയ്സ്വാൽ അറിയിച്ചു. കൊല്ലപ്പെട്ട ബിനിൽ ബാബുവിൻ്റെ മൃതദേഹം എത്തിക്കാൻ ശ്രമം നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ചികിത്സയിലുള്ള ഇന്ത്യൻ പൗരനെ സുഖപ്പെടുത്തിയ ഉടൻ ഇന്ത്യയിൽ മടങ്ങിയെത്തുമെന്നും രൺധിർ ജയ്‌സ്വാൽ പറഞ്ഞു….

Read More

നിയമലംഘങ്ങനങ്ങൾ കാരണം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടത് 648 വിദേശികളെന്ന് ആഭ്യന്തരമന്ത്രാലയം.

കുവൈറ്റ് സിറ്റി: 2025 ജനുവരി ഒന്നാം തിയതി മുതൽ പതിമൂന്നാം തിയതി വരെ കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടത് 648 വിദേശികളെന്ന് ആഭ്യന്തരമന്ത്രാലയം. താമസം, കുടിയേറ്റം, തൊഴിൽ നിയമലംഘനങ്ങൾ എന്നിവയുടെ പേരിൽ 509 പേരെ പുതുവർഷ പുലരിക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉൾപ്പെടെയാണ് കുവൈറ്റ് ഭരണകൂടം നാടുകടത്തിയത്. ഈ മാസം 13 വരെ വിവിധ ഭാഗങ്ങളില്‍ 28 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍…

Read More

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷംവീണ്ടുംസംസ്കരി ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീണ്ടും സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ നിർമിച്ചായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഗോപൻ സ്വാമിയുടെ രണ്ട് മക്കളും ചടങ്ങുകളിൽ പങ്കെടുത്തു.നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ…

Read More

തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ്

തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൡ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍…

Read More

വനിതാ താരത്തെ ബോഡി ഷെയിം ചെയ്ത സംഭവം; പനാമ ഫുട്‍ബോൾ അസോസിയേഷൻ പ്രസിഡൻ്റിനെ വിലക്കി ഫിഫ

വനിതാ ഫുട്‌ബോള്‍ താരത്തെ ബോഡി ഷെയിം കമന്റുകളുമായി അധിക്ഷേപം ചെയ്ത സംഭവത്തില്‍ പനാമ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെ വിലക്കി ഫിഫ. പ്രസിഡന്റ് മാനുവല്‍ ഏരിയസിനെയാണ് ആറ് മാസത്തേക്ക് ഫിഫ വിലക്കിയത്. പനാമ ദേശീയ ടീം താരവും തുര്‍ക്കിയിലെ ഫെനര്‍ബാഷെ ക്ലബ്ബിനും വേണ്ടി കളിക്കുന്ന 27കാരിയായ മാര്‍ത്ത കോക്സിനെയാണ് മാനുവല്‍ ഏരിയസ് ശരീരാധിക്ഷേപം നടത്തിയത്. 2023 മാര്‍ച്ചിലാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. പല കളിക്കാർക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും നല്ല സ്റ്റേഡിയങ്ങളോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്നും മാർത്ത കോക്‌സ് വിമർശനം…

Read More

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയരുന്നത് പരിഭ്രാന്തിപരത്തി,   ഒഴിവായതു വൻ ദുരന്തം

തൃശൂര് : ഇരിങ്ങാലക്കുട സിവില് സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയില് നിന്നും പുക ഉയരുന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം. പുക ഉയർന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ ഉടനെ തന്നെ ബാറ്ററിയുടെയും ഡീസൽ ടാങ്കിലെയും ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി. വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ ഭാഗം കത്തിയതാണ് അപകട കാരണം. ഉടനെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലം. അസി. സ്റ്റേഷൻ ഓഫീസർ കെ.പി സജീവൻ്റെ സംഘം എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സംസ്ഥാന…

Read More

നടി ഹണിറോസിനെതിരെ പരാമർശം നടത്തിയതിന് രാഹുൽഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ.

കൊച്ചി: നടി ഹണി റോസിനെതിരെ പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ എന്ന സംഘടന നൽകിയ പരാതിയുടെ’ കേസെടുത്തത്. ചാനൽ ചർച്ചകളിലൂടെ സ്ത്രീത്വത്തെ തുടർച്ചയായി അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് പരാതി. അതിജീവിതങ്ങളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘ഹാണി റോസിൻ്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിൻ്റെ പെരുമാറ്റവും ഒരേ നാണയത്തിൻ്റെ രണ്ട്…

Read More

മരത്തടികൾ ഇറക്കുന്നതിനിടെ അപകടം.,തൊഴിലാളി മരിച്ചു.

മലപ്പുറം: മരത്തടികൾ താഴെയിറക്കാൻ ലോറിക്ക് മുകളിൽ കയറി കെട്ടഴിച്ചു. പിന്നാലെ താഴെ വീണ തൊഴിലാളിയുടെ മേൽ ഒന്നിനു പിറകേ ഒന്നായി മരത്തടികൾ വീണു. 54 കാരന് ദാരുണാന്ത്യം. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial