Headlines

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപെടുത്തിയ കേസ് വിധി ഇന്ന് .

മണ്ണാർക്കാട്: നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് പറയും. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് സ്വന്തം മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയത്. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം വിഷം ചേർത്ത നോമ്പ് കഞ്ഞി നൽകി. മരണം ഉറപ്പാക്കിയ…

Read More

സംഗീത സംവിധായകൻ  ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ.

ഗുരുവായൂർ: പ്രശസ്ത സംഗീത സംവിധായകൻ അന്തരിച്ച ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. 93 വയസ്സുള്ള ജി. രവീന്ദ്രനാണ് മരിച്ചത്. ഇദ്ദേഹം ഫ്ലാറ്റിൽ തനിച്ച് താമസിച്ചു വരുകയായിരുന്നു. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ…

Read More

മത്തിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും കറിവെക്കാൻ ആർക്കും വേണ്ട.,വില കൊടുത്തു വാങ്ങുന്നവരുടെ ലക്ഷ്യം വേറെ.

ആലപ്പുഴ: മത്തിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും കറിവെക്കാൻ ആർക്കും വേണ്ട. ഒരു കിലോ മത്തിക്ക് 30 രൂപയാണ് ഇപ്പോൾ വില. എന്നാൽ, വളർച്ചയില്ലാത്തതും കറിവെച്ചാൽ രുചി ഇല്ലാത്തതുമാണ് ആളുകളെ മത്തി വാങ്ങുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. അതേസമയം, 30 രൂപയിലും താഴെ വിലയിട്ട് ഹാർബറുകളിൽ നിന്നും മത്തി മൊത്തമായി തൂക്കിയെടുത്തുകൊണ്ട് പോകാനും ആളുകളുണ്ട്. വളത്തിന് പൊടിച്ച് ഉപയോഗിക്കാനായാണ് ഇത്തരത്തിൽ ഹാർബറുകളിൽ നിന്നും മത്തി കൊണ്ടുപോകുന്നത്. കടലിലെ പോളയുടെ വംശനാശമാണ് മത്തിയുടെ വളർച്ചയെ ബാധിച്ചിരിക്കുന്നത്. കടലിൽ മഴ കുറഞ്ഞതും…

Read More

ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം പരാജയം.

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം പരാജയം. ഇന്നലെ ടെക്സസിൽ നിന്നും വിക്ഷേപിച്ച സ്റ്റാർഷിപ് പ്രോട്ടോടൈപ് മിനിറ്റുകൾക്കുള്ളിൽ തന്നെ തകർന്ന് വീഴുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം 5:38ന് സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്നായിരുന്നു സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപണം. ആദ്യ പരീക്ഷണ പേലോഡ് മോക്ക് സാറ്റലൈറ്റുകളുമായാണ് റോക്കറ്റ് കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റുകൾക്ക് ശേഷം സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. “ഞങ്ങൾക്കു സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്‌ടമായി”– ദൗത്യം…

Read More

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ., പ്രതികരണവുമായി താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ.

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ. ഈ പ്രയാസകരമായ സമയത്ത് തങ്ങൾക്കൊപ്പം നിൽക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. “ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കണം, മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ…

Read More

ഇസ്കഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ- ഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്കഫ്) ഏഴാമത് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. മാനവീയം വീഥിയിലാണ് വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികൾ. ഞായറാഴ്‌ച പ്രതിനിധി സമ്മേളനം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് യുദ്ധവും വംശീയതയും വിഷയത്തിൽ ഒറ്റ കാൻവാസിൽ ചിത്രരചനയിൽ ബി.ഡി. ദത്തന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ പ്രമുഖ ചിത്രകാരന്മാർ അണിനിരക്കും. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കാരയ്ക്കാമണ്ഡപം…

Read More

പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു നടക്കുക. ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന നല്‍കും. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി…

Read More

വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലകപ്പെട്ടു

കൽപ്പറ്റ: നാടിനെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങൾക്കൊടുവിൽ കൂട്ടിലകപ്പെട്ടു. വയനാട് പുൽപ്പള്ളിയിലെ അമരക്കുനി കഴിഞ്ഞ പത്ത് ദിവസമായി പരിഭ്രാന്തിയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയായിരുന്നു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന…

Read More

കഷായത്തിൽ കാമുകി വിഷം കലർത്തി കൊലപ്പെടുത്തി;ഷാരോൺ വധക്കേസിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ഇന്ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു യുവതി വിഷം കലർത്തിയ കഷായം കാമുകന് നൽകിയത്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായതോടെയാണ് കേസ് വിധി…

Read More

സത്യജിത്ത് റേ നാടക അവാർഡ് സതീഷ് സംഗമിത്രക്ക്

സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ സത്യജിത്റേ നാടക പുരസ്കാരം പ്രമുഖ നാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്ര അർഹനായി. അരനൂറ്റാണ്ടുകാലം  നടനായും സംവിധായകനായും നാടക രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹംനാടക രംഗത്തു നൽകിയ സമഗ്രസംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം ലഭിച്ചത്. 11 സംസ്ഥാന അവാർഡുകൾ അടക്കം നേടിയിട്ടുള്ള സതീഷ് സംഗമിത്ര പതിനായിരത്തിലധികം വേദികളിൽ നാടക നടനായി അരങ്ങിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.25001 രൂപയും പ്രശസ്തിപത്രവും ശില്പമാണ് അവാർഡായി നൽകുന്നത്. 18 ന് തിരുവനന്തപുരത്ത്  നടക്കുന്ന ചടങ്ങിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial