Headlines

സെക്രട്ടറിയേറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് വെച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ ഫ്ലക്സ് വച്ചതിൽ കേസെടുത്ത് കന്റോൺമെൻ്റ് പൊലീസ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ആണ് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തത്. അതിലും പിണറായിയുടെ കൂറ്റന്‍ കട്ടൗട്ട്‌ ഉണ്ടായിരുന്നു. വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റിൻ്റെ മതിലിനോട് ചേര്‍ന്ന് ഭരണാനുകൂല സര്‍വീസ് സംഘടന സ്ഥാപിച്ച ഫ്‌ളെക്‌സ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിച്ചുകീറി നീക്കുകയായിരുന്നു. ഫ്‌ളെക്‌സ്…

Read More

എഐ ക്യാമറ ഇതുവരെ പിഴ ചുമത്തിയത് 500 കോടി; കുടുങ്ങിയതില്‍ ഏറെയും ബൈക്ക് യാത്രക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന പാതകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ രണ്ട് വര്‍ഷം തികയുന്നതിന് മുമ്പേ ഇതുവരെ പിഴ ചുമത്തിയത് 500 കോടിയിലധികം രൂപ. ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ക്കാണ്. 2023 ജൂണ്‍ അഞ്ച് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമറകള്‍ സ്ഥാപിച്ച്‌ 18 മാസം പൂര്‍ത്തിയാകുമ്പോഴാണ് പിഴ ചുമത്തിയ തുക 500 കോടിയിലേറെയായത്. 565 കോടി രൂപയുടെ പിഴ ചുമത്തിയെങ്കിലും 100 കോടി രൂപയില്‍ താഴെയാണ്…

Read More

കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?, ബഹുമാനം മാത്രം; മാപ്പു പറഞ്ഞ് തടിയൂരി ബോബി ചെമ്മണൂര്‍

കൊച്ചി: കോടതിയോട് ബഹുമാനം മാത്രമെന്ന് ബോബി ചെമ്മണൂര്‍. എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ സഹായം തേടിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നത് അതു കാരണമല്ല….

Read More

അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റിവച്ചു.

റിയാദ്: റിയാദിലെ അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റി വച്ചു. 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് റഹിം ജയിലിൽ കഴിയുന്നത്. ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന ഓൺലൈൻ സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന്…

Read More

ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം. വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും…

Read More

കേരളത്തിൽ ഇല്ലാത്തതിനാൽ റേഷൻ മാസ്റ്ററിങ് ചെയ്യാത്തവർ ആശങ്കപെടേണ്ട.ഈ കാര്യം ശ്രദ്ധിച്ചാൽ മതി.

കേരളത്തില്‍ ഇല്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനാകാത്തവര്‍ ആശങ്കപ്പെടേണ്ട. ഇത്തരത്തിലുള്ളവരെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. സംസ്ഥാനത്തിന് പുറത്തായിരുന്നവരെ നോണ്‍ റെസിഡന്റ് കേരള (എന്‍ആര്‍കെ) വിഭാഗമായി പരിഗണിക്കുമെന്നും എന്‍ആര്‍കെ വിഭാഗത്തിലുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഇ കെവൈസി സെപ്തംബറില്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധിയെങ്കിലും ഇപ്പോഴും മസ്റ്ററിങ് തുടരുന്നുണ്ട്. മസ്റ്ററിങ് ചെയ്യേണ്ട 1.48 കോടി പേരില്‍ 1.34 കോടി ആളുകളും ഇത് പൂര്‍ത്തിയാക്കി. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത 14…

Read More

സീരിയല്‍ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി; വരൻ സുഹൃത്തായ ജോസ് ഷാജി

മിനിസ്‌ക്രീന്‍ അഭിനേത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ…

Read More

‘ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഇല്ലല്ലോ?’; ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമത വിശ്വാസിയായ ഒരാൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും…

Read More

കനത്ത മൂടൽമഞ്ഞു., ഡൽഹിയിൽ ഏഴ് വിമാനങ്ങൾ റദ്ദാക്കി. ട്രെയിനുകളുടെ സമയത്തിലും മാറ്റം.

ഡൽഹി: കനത്ത മൂടൽ മഞ്ഞിൽ വലയുകയാണ് രാജ്യ തലസ്ഥാനം. പകൽ വെളിച്ചത്തിൽ പോലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങളും ബുദ്ധിമുട്ടിലായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു. നിലവിൽ 184 വിമാനങ്ങളും 26 ട്രെയിനുകളും വൈകുമെന്നാണ് അറിയിപ്പ്. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദൂരക്കാഴ്ച…

Read More

ആറ്റിങ്ങൽ ഇരട്ടകൊലകേസ് രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ചു.

പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. 2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ചേർന്ന് ഉദ്യോഗസ്ഥരുമായ നിനോ മാത്യുവും അനുശാന്തിയും അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിൻ്റെ അമ്മ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial