നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമബോർഡ്
ഭോപ്പാല്‍: യുവദമ്പതിമാര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മള്‍ നമ്മുടെ കുടുംബങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിര്‍ത്തിയതോടെ മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ശ്രദ്ധിച്ചുകേള്‍ക്കണം. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണ്. യുവാക്കള്‍…

