‘പോലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്?’; ബിവ്റേജസ് ഔട്ട്ലെറ്റിന് മുന്നിൽ 10 രൂപ ചോദിച്ചതിന് മർദനം
തിരുവനന്തപുരം: ബിവ്റേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ വെച്ച് പത്തുരൂപ കടം ചോദിച്ചതിന് വയോധികന് മര്‍ദനം. പാറശ്ശാല ജങ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യം പുറത്തുവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് സംഭവം. മദ്യംവാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്തുരൂപ കടം ചോദിച്ചു. പിന്നാലെ, ‘പോലീസുകാരനോടാണോടാ നീ കടം ചോദിക്കുന്നത്’, എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്. അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. അസഭ്യവര്‍ഷം നടത്തിയ ശേഷം കാറില്‍ മദ്യം കൊണ്ടുവെച്ചു. തിരിച്ചുവന്നാണ് അക്രമി വയോധികനെ മര്‍ദിച്ചത്. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു….

