പത്തനംതിട്ട പീഡന പരമ്പര: ഇത്ര പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വം, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
13 വയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തലിനു ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നുകൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വമാണ്. കൗമാര കായികതാരത്തെ ബലാത്സംഗം ചെയ്ത കേസില്‍ 10 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തതോടെ, മനഃസാക്ഷിയുള്ള മനസ്സുകള്‍ ഒരു നിമിഷമെങ്കിലും മരവിച്ചുപോയ സംഭവമായി മാറിയിരിക്കുകയാണ്, പത്തനംതിട്ടയിലെ ദളിത് പെണ്‍കുട്ടി കൂട്ടപീഡനത്തിന് ഇരയായ സംഭവം. 18-കാരിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേരാണ് ലൈംഗികമായി ചൂഷണം ചെയ്തത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച…

