ശുചിമുറിക്ക് കുഴിയെടുത്തപ്പോൾ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലെ പുരാവസ്തു ശേഖരവും.
കോഴിക്കോട്: പുതുതായി നിര്‍മിക്കുന്ന വീട്ടിൽ ശുചിമുറിക്ക് കുഴിയെടുത്തപ്പോൾ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലെ പുരാവസ്തു ശേഖരവും. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്‍ പുതുതായി പണിത വീടിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. ഗുഹയുടെ വാതിൽ ചെങ്കല്‍ പാളികൊണ്ട് മൂടിയ നിലയിലായിരുന്നു. ഗുഹ പരിശോധിച്ചപ്പോള്‍ രണ്ട് അറകളും ഉള്ളതായി കണ്ടെത്തി. ശിലാപാളി നീക്കിയപ്പോഴാണ് ചെത്തിമിനുക്കി ട്യൂബ് ആകൃതിയില്‍ നിര്‍മിച്ച ഗുഹക്കുള്ളില്‍ മണ്‍ പാത്രങ്ങങ്ങളും ഇരുമ്പുപകരണങ്ങളും കണ്ടത്. തുടര്‍ന്ന് നൊച്ചാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനുമായ…

