മാലിന്യം ഇടുന്ന സ്ഥലത്തു നിന്നും ക്ഷേത്രവി ശിഷ്ടങ്ങൾകണ്ടെത്തി
ബിഹാറിൽ ചന്തയില്‍ പച്ചക്കറി വേസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്തരുടെ പ്രവാഹം. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റി 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പുരാതന ശിവലിംഗവും ഒരുപോലെയുള്ള രണ്ടു കാല്‍പ്പാദങ്ങളും ആണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ആദ്യം വന്നവര്‍ അവശിഷ്ടങ്ങളും മാലിന്യങ്ങളുമെല്ലാം നീക്കി വൃത്തിയാക്കിയതോടെ ഇവിടം ഇപ്പോള്‍ ഒരു ആത്മീയകേന്ദ്രമായി മാറിയിട്ടുണ്ട്. ഭക്തര്‍ ഇവിടേയ്ക്ക് പുഷ്പങ്ങളും പൂജാവസ്തുക്കളുമായി…

