Headlines

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. ഒൻപത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം സ്ഥാനമൊഴിയുന്ന വിവരം വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ അറിയിച്ചത്. പാർട്ടിയിൽ എതിർപ്പ് രൂക്ഷമായതിന് പിന്നാലെയാണ് ട്രൂഡോ അധികാരമെഴിഞ്ഞത്. ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്. ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി,…

Read More

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. പൊതുജനങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേർന്ന് കണ്ടെത്തിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ്ങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യാ പോസ്റ്റിന്റെ യഥാർത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. തട്ടിപ്പു രീതി ഇങ്ങനെ : ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നു…

Read More

മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇഷ്‌ടദാനം തിരിച്ചെടുക്കാം; സുപ്രീം കോടതി

മുതിര്‍ന്ന പൗരന്‍മാര്‍ മക്കള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കുന്ന ഇഷ്‌ടദാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്‌ടദാനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ ഒരു ഉത്തരവ്‌ റദ്ദാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്‌ജയ്‌ കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമം സംബന്ധിച്ച 2007-ലെ നിയമത്തിന് കൂടുതല്‍ ഉദാരമായ വ്യാഖ്യാനം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മകന്‍ തന്നെ പരിപാലിക്കാത്തതിനാല്‍ ഇഷ്‌ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, ഇഷ്‌ടദാനത്തില്‍ അങ്ങനെയൊരു ഉപാധി ഇല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്‌. ഉപാധിയില്ലെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍/മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍…

Read More

ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കൊച്ചി: ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. എരുവേലി പാലസ് റോഡിലുള്ള എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വെെറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറാണ് ഈ വീടിന്റെ ഉടമസ്ഥൻ. 20 വർഷത്തോളമായി ഈ വീട്ടിൽ ആൾതാമസമില്ല. ഇവിടം സാമൂഹിക വിരുദ്ധർ താവളമാക്കുന്നെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. ആൾതാമസമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന…

Read More

എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പിടിച്ചുകുലുക്കി; നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടി

        ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടരുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍സെക്സ് 1258 പോയിന്റ് താഴ്ന്ന് 77,964ലും നിഫ്റ്റി 388.70 പോയിന്റ് താഴ്ന്ന് 23,616ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 1258 പോയിന്റ് ഏകദേശം 1.59 ശതമാനവും നിഫ്റ്റി 388 പോയിന്റെ 1.62 ശതമാനവുമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ രണ്ടാം…

Read More

പിവി അൻവർ എംഎൽഎ ജയിൽമോചിതനായി; ജയിലിന് പുറത്ത് മധുരം വിതരണം നടത്തി ഡിഎംകെ പ്രവർത്തകർ

മലപ്പുറം: ജാമ്യം ലഭിച്ചതിന് പിന്നാലെ പിവി അൻവർ എംഎൽഎ ജയിൽമോചിതനായി. ഇന്നു രാത്രി രാത്രി 8.25ഓടെയാണ് 18 മണിക്കൂർ നീണ്ട ജയിൽവാസത്തിന് ശേഷം അൻവർ ജയിലിന് പുറത്തെത്തിയത്. ജയിലിനെ പുറത്തെത്തിയ അൻവറിനെ അനുയായികൾ പൂമാലയും പൊന്നാടയും അണിയിച്ചു. ഡിഎംകെ പ്രവർത്തകർ ജയിലിന് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു. ഇന്ന് വൈകിട്ടോടെയാണ് കോടതി അൻവറിന് ജാമ്യം അനുവദിച്ചത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉൾപ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെ ജയിൽ മോചനം…

Read More

സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയതിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയതിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്തത്. സ്കൂളുകളെ വിലക്കിയ നടപടിയിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ. സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളെ സംസ്ഥാന സ്കൂൾ കായികമേളയിൽനിന്നും വിലക്കിയതിലൂടെ ദേശീയ സ്കൂൾ കായികമേളയിലും ഇവർക്ക് അവസരം നഷ്ടമാകും. സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട…

Read More

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ തകർന്നുവീണ് 15 കാരിക്ക് ദാരുണാന്ത്യം; കോൺട്രാക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വി.വി പുരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ വീണ് 15കാരി മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കെട്ടിട നിർമാണത്തിൽ അനാസ്ഥ കണ്ടെത്തിയതോടെ കെട്ടിടത്തിന്റെ കോൺട്രാക്ടർ ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെട്ടിടത്തിന്റെ ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിൽ ചന്ദ്രശേഖറിന്റെ പ്രതികരണങ്ങൾ തൃപ്തികരമല്ലാത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സന്ഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 106 (1) പ്രകാരമാണ് പൊലീസ്…

Read More

ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; 2 കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

തമിഴ്നാട്: ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ…

Read More

കലോത്സവ വേദിയിലെ ഊട്ടുപുര സന്ദർശിച്ചു മുഖ്യ മന്ത്രി,മടക്കം കുട്ടികളോട് കുശലം ചോദിച്ചും പഴയിടം തയാറാക്കിയ പായസം രുചിച്ചും

തിരുവനന്തപുരം: കലോത്സവ വേദിയിലെ ഊട്ടുപുര സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഭക്ഷണം കഴിക്കുന്ന കുട്ടികളോട് കുശലം പറഞ്ഞാണ് മുഖ്യമന്ത്രി ഊട്ടുപുരയിലേക്ക് എത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകരോടും കാഴ്ചക്കാരോടും അദ്ദേഹം വിശേഷങ്ങൾ തിരക്കി. ഭക്ഷണ ക്രമീകരണങ്ങൾ സംബന്ധിച്ച് പഴയിടം മോഹനൻ നമ്പൂതിരിയുമായി സംസാരിച്ച ശേഷം പഴയിടം തയ്യാറാക്കിയ പായസം രുചിച്ചു നോക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial