ബൈക്കിലെത്തിയ മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച ആ ‘ഒരുത്തീ’ ഇനി എൽഡിഎഫ് സ്ഥാനാർത്ഥി
കല്പറ്റ: കഴുത്തിലെ മാല തട്ടിപ്പറിച്ചോടി ബൈക്കിൽ രക്ഷപ്പെടുന്ന കള്ളന്മാരുടെ പിന്നാലെ പാഞ്ഞ ധൈര്യശാലിയായ വീട്ടമ്മയെ ഓർമയുണ്ടോ?. ഇത് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക നവ്യ നായർ വേഷമിട്ട ‘ഒരുത്തീ’ എന്ന സിനിമയായിരിക്കും. എന്നാൽ ആ സിനിമയ്ക്ക് കാരണമായ ജീവിതത്തിലെ യഥാർത്ഥ നായികയായ സൗമ്യയാണ് ഇത്തവണ വയനാട് കൽപ്പറ്റ നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. കൽപറ്റ നഗരസഭയിലെ 12ാം വാർഡ് എമിലിത്തടത്തിൽനിന്നാണ് സൗമ്യ മത്സരത്തിനിറങ്ങുന്നത്. യുഡിഎഫിലെ റംല സുബൈറാണ് സൗമ്യയുടെ എതിരാളി. മാലപൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ടുപോലും ഈ ചേച്ചി സൂപ്പറാണെന്ന്…

