Headlines

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പോലിസ് രേഖപ്പെടുത്തും. തെളിവ് ലഭിച്ചാല്‍ ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കും. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങവെയാണ് സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവുമായി ബന്ധപ്പെട്ട് ആനന്ദിന്റെ ആത്മഹത്യ….

Read More

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി; തിരയിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് കടലിൽ മുങ്ങി യുവാവ് മരിച്ചു. കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് തിരയിലകപ്പെട്ട് പോകുകയായിരുന്നു. മലപ്പുറം ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ നോക്കിയെങ്കിലും യുവാവ് വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം…

Read More

എറിഞ്ഞിട്ട് ഹാര്‍മര്‍; ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. 124 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 14 ഓവര്‍ പന്തെറിഞ്ഞ ഹാര്‍മര്‍ 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സിലും ഹാര്‍മര്‍ നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മാര്‍കോ യാന്‍സണും കേശവ് മഹാരാജും രണ്ട് വിക്കറ്റ്…

Read More

പ്രണയം നടിച്ച്‌ സ്കൂട്ടറും മൊബൈലും കവര്‍ന്ന യുവതിയും സുഹൃത്തും അറസ്റ്റില്‍

       കളമശേരി : വാട്ട്സ്‌ആപ്പ് വഴി പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടറും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ എളമക്കര ചെമ്മാട് വീട്ടില്‍ അപർണ സി.എസ് (20), സുഹൃത്ത് മുളന്തുരുത്തി കണയന്നൂർ പടിഞ്ഞാറെ കൊല്ലംപടിക്കല്‍ വീട്ടില്‍ സോജൻ പി.എസ് (25) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കൊല്ലംപടി സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച്‌ നേരില്‍ കാണാനും ഭക്ഷണം കഴിക്കാനുമായി ഇടപ്പള്ളിയിലെ മാളിലേക്ക് അപർണ ക്ഷണിച്ചു. ഈ മാസം ആറിന് വൈകിട്ട് 3ന് മാളിലെത്തി പരിചയപ്പെട്ട ശേഷം ഹോട്ടലില്‍…

Read More

ബില്ലില്‍ തിരിമറി; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

     പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ ബില്ലുകളില്‍ പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. ആശുപത്രിയിലെ ബില്‍കൗണ്ടറിലെ താത്കാലിക ജീവനക്കാരിയാണ് ഷെറീന. രസീതുകളുടെ ബില്ലുകള്‍ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകള്‍ തിരിമറി നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

അടൂരിലെ രണ്ട് പണയ സ്ഥാപനങ്ങളിലെത്തി, യുവതിയേയും കൂട്ടാളികളേയും സംശയിച്ചില്ല; പണയം വെച്ചത് മുക്കുപണ്ടം, അറസ്റ്റില്‍

     അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് പിടികൂടി. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനില്‍ രമേശ്‌ ഭാര്യ മഞ്ജു(28), മുക്കുപണ്ടം പണയം വയ്ക്കാൻ ഏല്‍പ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന നിഖില്‍ (27), അടൂർ കനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. അടൂർ സ്റ്റേഷൻ പരിധിയില്‍…

Read More

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ ബലാത്സംഗം ചെയ്ത 37കാരൻ പിടിയിൽ

മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) നെയാണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 21കാരിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ…

Read More

കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ. ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നാണ് ആനന്ദ് തമ്പി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. മരണാനന്തര ചടങ്ങുകൾക്കുള്ള പണവും കരുതിവെച്ചിട്ടാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തത്. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആർഎസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ…

Read More

കൊച്ചു പ്രേമൻ സ്മാരക പുരസ്ക്കാരം നടൻ പയ്യന്നൂർ മുരളിക്ക്; പുരസ്കാരം നാളെ സമ്മാനിക്കും

ആറ്റിങ്ങൽ:പ്രശസ്ത സിനിമ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായികൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽനടനും നാടകസംവിധായകനുമായ പയ്യന്നൂർമുരളിക്ക് 16ന് സമ്മാനിക്കും. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ  നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ  മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനാകും. പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ പുരസ്ക്കാരം നൽകും.  സിനിമനടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷകസംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ…

Read More

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസ്

കരുനാഗപ്പള്ളി: നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസെടുത്തു. ചവറ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ നവാസിനെതിരെയാണ് പരാതി നൽകിയത്. സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ എത്തി കടന്നുപിടിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതതായും കുതറിമാറി ഓടി വനിത ജീവനക്കാരുടെ മുറിയിൽ കയറി ലോക്ക് ചെയ്തതിനാലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial