മികച്ച ഡോക്യുമെൻ്ററി സംവിധാനത്തിനുള്ള പുരസ്കാരം ബിന്ദുനന്ദനക്ക് ലഭിച്ചു
ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.നിരൂപകൻ സുനിൽ സി ഇ ,ചലച്ചിത്ര താരം മായ വിശ്വനാഥ്,സംവിധായകൻ ടി എസ് സുരേഷ് ബാബു,ദീപ സുരേന്ദ്രൻ തുടങ്ങിയവർ…

