ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികില്‍സാപ്പിഴവെന്ന് ആരോപണം അബദ്ധം പറ്റിയെന്ന് ഡോക്ടറുടെ കുറ്റസമ്മതം
തൃശൂര്‍: കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കല്‍ വീട്ടില്‍ ഇല്യാസ് മുഹമ്മദ്(49)ആണ് മരിച്ചത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടേയാണ് മരണം. ഗുരുതര ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് അബദ്ധം പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇല്യാസ് ആശുപത്രിയിലെത്തിയത്. വൈകിട്ട് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശേഷം രാത്രി ഏട്ടരയോടെ മരിച്ചു. വിവരമറിഞ്ഞ് രാത്രി ആശുപത്രിയില്‍ തടിച്ചുകൂടിയ ഇല്യാസിന്റെ സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ശ്വാസതടസ്സമാണ്…

