ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ, പ്രതിപിടിയിൽ
കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ. പ്രതിയെ പിടികൂടി പോലീസ്. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി സൈനുൽ ആബിദാണ് കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസിന്റെ പിടിയിലായത്. ‘സെറോദ്ധ’ എന്ന പേരിൽ വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴിയാണ് ഇയാൾ പണംതട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് 56-ലധികം അക്കൗണ്ടുകൾ കണ്ടെത്തി

