മമ്മൂട്ടി,ദുൽഖർ, പൃഥിരാജ് എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ്
താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. വാഹന ഡീലർമാരുടെ വീടുകളിലും ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. ”കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകൾ (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ…

