പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അറസ്റ്റിലായ ബിജെപി പ്രവർത്തകന്‍റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്. വിശദമായ പരിശോധനയിൽ ചിത്രരാജിന്റെ വീട്ടിൽ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി. പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക്…

