അരിവാൾ രോഗത്തിന് ചികിത്സയിൽ കഴിയവെ 16 കാരനായ ആദിവാസി ബാലൻ മരിച്ചു

മലപ്പുറം: അരിവാൾ രോഗത്തിന് ചികിത്സയിൽ കഴിയവെ 16 കാരനായ ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ 16 വയസ്സുകാരൻ ഗോപി എ. ആർ ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു

Read More

വനിതാ ഡോക്ടറെ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ച്  പീഡിപ്പിക്കാൻ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സോളദേവനഹള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രാകേഷ് (21)നെയാണ് പൊലീസ് പിടികൂടിയത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെയാണ് പ്രതി കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചതും. ഡിസംബർ 17 ന് ചിക്കബനവാരയിലെ എജിബി ലേഔട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ഹെസരഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറായ ഇര, ഡ്യൂട്ടി പൂർത്തിയാക്കി പേയിംഗ് ഗസ്റ്റ് (പിജി) താമസ…

Read More

വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കോഴിക്കോട് കക്കട്ടിലിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും സിന്ധു റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കക്കട്ടിലിന് സമീപം നിട്ടൂരിൽ വെച്ചായിരുന്നു അപകടം. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ സിന്ധു വാഹനത്തിൽ നിന്ന് തെറിച്ച റോഡിലേക്ക് വീഴുകയായിരുന്നു….

Read More

ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മസ്‌കറ്റിൽ അപകടത്തിൽ മരിച്ചു.

മസ്ക്കറ്റ്: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മസ്‌കറ്റിൽ അപകടത്തിൽ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയുടെയും മകളാണ്. ശനിയാഴ്‌ച ഉച്ചയോടെ മസ്ക്‌കറ്റിൽ ട്രക്കിങ്ങിനിടയിൽ ഉണ്ടായ അപകടത്തിലാണു ശാരദ അയ്യർ മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്‌കത്തിലെ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഒമാൻ ഏയർ മുൻ മാനേജരാണ്. കഴിഞ്ഞമാസം 11ന് ആണ് പിതാവ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്. പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിൽ എത്തിയ ശാരദ കഴിഞ്ഞ…

Read More

കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു

ബംഗളൂരു: കർണാടകയില്‍ 13കാരിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം 14-15 വയസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളില്‍ രണ്ട് പേർ ഹൈസ്കൂള്‍ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂള്‍ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു….

Read More

ഭർത്താവിന്റെ നിരന്തര പീഡനം; വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു; ഭർത്താവ് പിടിയിൽ

അടൂർ: ഭർത്താവുമായി പിണങ്ങി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചു. ഭർത്താവ് പിടിയിൽ. ഭർത്താവിന്റെ നിരന്തര പീഡനം മൂലം യുവതി മാറി താമസിക്കുകയായിരുന്നു. ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ 49 കാരനായ പ്രിൻസ് സാമുവേൽ ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…

Read More

ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു

ബുലന്ദ്ഷഹർ: ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 (2), 103 (1), പോക്‌സോ വകുപ്പിലെ സെക്ഷൻ 5(എം), ആറ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന…

Read More

കൊല്ലത്ത് പാൽ തലയിൽ ഒഴിച്ച് കർഷകൻ്റെ പ്രതിഷേധം; യുവാവിന്റെ വാദങ്ങൾ തള്ളി ക്ഷീരകർഷകർ രംഗത്ത്

കൊല്ലം: കൊല്ലം സൊസൈറ്റിയില്‍ പാല്‍ തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച യുവാവിനെതിരെ പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ രംഗത്ത്. കൊല്ലം പരവൂരിലെ കൂനയിലുള്ള പാല്‍ സൊസൈറ്റിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ പശുക്കളുടെ പാൽ മാത്രം സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൊസൈറ്റിക്ക് മുൻപിൽ യുവാവ് പ്രതിഷേധിച്ചത്.താൻ കൊണ്ടുവന്ന പാൽ തലയിലൂടെ ഒഴിച്ചാണ് സൊസൈറ്റിക്ക് മുന്നിൽ യുവാവ് പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ യുവാവിന്റെ വാദങ്ങൾ തള്ളിക്കള‌ഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ. പരവൂർ സ്വദേശിയായ വിഷ്‌ണു…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. നാളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മുന്നൊരുക്കങ്ങള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങനെയെങ്കില്‍ ഏപ്രിലില്‍ വോട്ടെടുപ്പുണ്ടാകും. മെയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. എസ്‌ഐആറില്‍…

Read More

ഈ വർഷം മുതൽ സ്‌കൂൾ പരിഷ്‌കാരം, എൽപി ക്ലാസുകളിൽ ഇനി പിൻബെഞ്ചുകാരില്ല

സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷംമുതൽ എൽപി ക്ലാസ്മുറികളിൽ പിൻബെഞ്ചുകാരില്ലാത്ത ഇരിപ്പിടം ഒരുക്കാനാണ് ആലോചന. ഇതിനുള്ള പ്രത്യേക ക്രമീകരണമൊരുക്കാൻ പ്രത്യേക മാർഗരേഖയും പുറപ്പെടുവിക്കുംബാഗുകളുടെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങൾ ക്ലാസ്മുറിയിൽ സൂക്ഷിക്കാനുള്ള ക്രമീകരണവും നിർദേശിക്കും. ഇതിനൊക്കെയുള്ള ഘടനാപരമായ നിർദേശങ്ങളുമായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ റിപ്പോർട്ടുകൾ തയ്യാറായിവരുന്നതായി സർക്കാർവൃത്തങ്ങൾ പറഞ്ഞു. ജനുവരി എട്ടിനുചേരുന്ന കരിക്കുലം കമ്മിറ്റിയിൽ റിപ്പോർട്ടുകൾ പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.എൽപി ക്ലാസുകളിൽ 30:1 എന്നനിലയിലാണ് വിദ്യാർഥി, അധ്യാപക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial