വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു, മാധ്യമപ്രവർത്തകനെതിരായ പാരമർശത്തിൽ മാപ്പ് പറയണം: KUWJ

തിരുവനന്തപുരം: റിപ്പോർട്ടർ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. വെള്ളാപ്പള്ളി സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു. വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ…

Read More

വീട്ടുമുറ്റത്ത് കളിക്കവേ കുട്ടിയുടെ വായ പൊത്തി സ്വർണ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

  കല്‍പ്പറ്റ : വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി. ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 30ന് വൈകീട്ടോടെ കാരാട്ടുക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മല്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. പ്രതി ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മല്‍ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ബഹളം വെച്ചതോടെ പ്രതി ഓടി…

Read More

മുട്ടവിപണിയിൽ തീവില: കേരളത്തിൽ റെക്കോർഡ് നിരക്ക്, മറ്റ് സംസ്ഥാനങ്ങളിലും വില കുതിക്കുന്നു

കേരളത്തിൽ മുട്ടവില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് നീങ്ങുകയാണ്. നിലവിൽ ഒരു മുട്ടയുടെ ചില്ലറ വിൽപ്പന വില ₹7.50 മുതൽ ₹8.50 വരെയാണ്. സംസ്ഥാനത്ത് മുട്ടവില വർദ്ധിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി, അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ (നാമക്കൽ) ഉത്പാദനത്തിൽ ഉണ്ടായ ഗണ്യമായ കുറവാണ്. പ്രതികൂല കാലാവസ്ഥയും കോഴിത്തീറ്റയുടെ വിലവർദ്ധനവും കാരണം ഉത്പാദനം കുറഞ്ഞത് വിതരണത്തെ ബാധിച്ചു. രണ്ടാമതായി, ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുട്ടയ്ക്ക് വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്; കേരളത്തിലേക്ക് വരേണ്ട മുട്ടയുടെ വലിയൊരു ഭാഗം അവിടേക്ക് തിരിച്ചുവിടപ്പെടുന്നു. കൂടാതെ,…

Read More

സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം: സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്. നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.

Read More

അധ്യാപികയുടെ വീട്ടിൽ കവർച്ച: ജോലിക്കാരി അറസ്റ്റിൽ

പൊന്നാനിയിൽ റിട്ട. അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം കക്കൂങ്ങൽ അശ്വതി (38) യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി വിജയമാതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വയോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ട. അധ്യാപികയും താമസിക്കുന്ന വീട്ടിൽനിന്ന് ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടു ജോലിക്കാരി പിടിയിലായത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ…

Read More

നീല, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃസ്ഥാപിച്ചു; വെള്ള കാര്‍ഡിന് അരി കുറയും; ഈ മാസത്തെ റേഷൻ വിതരണം നാളെ മുതൽ

സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച്‌ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില. അരി വിഹിതത്തില്‍ കുറവ്: വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2…

Read More

മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല; വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്. ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഉപദേശം കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമപ്രവർത്തകനെതിരായ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു….

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികൾ ജനുവരി 12 നകം ചെലവ്കണക്ക് സമർപ്പിക്കണം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതൽ 5 വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. തിരഞ്ഞെടുപ്പ്…

Read More

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരണം അവസാന വാരം

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ…

Read More

കേരളം സൈബര്‍ തട്ടിപ്പുകാരുടെ താവളമോ? മൂന്ന് വര്‍ഷത്തിനിടെ തുകയില്‍ 17 മടങ്ങ് വര്‍ദ്ധന; പ്രതിദിനം നഷ്ടപ്പെടുന്നത് ₹2 കോടി

        സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഭയാനകമായ രീതിയില്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ല്‍ മാത്രം സംസ്ഥാനത്തുനിന്ന് ഏകദേശം 814 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്.ഇതിനർത്ഥം കേരളത്തില്‍ നിന്ന് പ്രതിദിനം ശരാശരി 2 കോടി രൂപയോളം സൈബർ കുറ്റവാളികളുടെ കൈകളിലേക്ക് എത്തുന്നു എന്നാണ്. ഇരയാകുന്നവർ ഇവര്‍ വർദ്ധിച്ചുവരുന്ന ആഘാതം: 2024 ല്‍ കേരളത്തിന് നഷ്ടമായ 763 കോടി രൂപയെ അപേക്ഷിച്ച്‌ 2025 ല്‍ തട്ടിപ്പിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. 2022 ല്‍ വെറും 48 കോടി രൂപയായിരുന്ന നഷ്ടം ചുരുങ്ങിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial