സ്കൂള്‍ കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അവസാന ബജറ്റില്‍ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും ഇതില്‍ ഉണ്ടാകും….

