കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി വിഷ്ണു മുന്‍പും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ്

കിളിമാനൂർ : കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു മുൻപും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പൊലീസ്. നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രതിയുമായി തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്. അപകടസമയം മറ്റാരും വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിയും വര്‍ക്ക് ഷോപ്പ് ഉടമയുമായ സുഹൃത്തുമൊന്നിച്ച് മദ്യപിച്ചശേഷമാണ് വിഷ്ണു വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുന്നത്. മദ്യലഹരിയിൽ, ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ച വാഹനം പോസ്റ്റിലിടിച്ചു. സമാനമായ രീതിയിൽ വെളളറട, വിഴിഞ്ഞം…

Read More

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

    തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം,…

Read More

ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു വിഴിഞ്ഞം :ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു  മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ…

Read More

ഷിംജിതക്കെതിരേ പുതിയ പരാതി; അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചെന്ന് യുവതി

കണ്ണൂര്‍: ബസില്‍ ലൈംഗികപീഡനം നടന്നെന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ  ഷിംജിതക്കെതിരേ പുതിയ പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് സൈബര്‍ പോലിസില്‍ പരാതി നല്‍കിയത്. ഷിംജിത ബസില്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. തന്റെ അനുമതിയില്ലാതെയാണ് ദൃശ്യം പകര്‍ത്തിയതെന്നും പരാതി പറയുന്നു. അതിനാല്‍ ഷിംജിതക്കെതിരേ നടപടി വേണമെന്നും ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. അതേസമയം, ഈ പരാതിയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ശേഖരിക്കാന്‍ മരിച്ച യുവാവിന്റെ ബന്ധുക്കള്‍…

Read More

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂർ: സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും കേന്ദ്രീകരിച്ച്‌ നടത്തുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘം ചക്കരക്കല്ലില്‍ പിടിയിലായി മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. സംഭവം ഇങ്ങനെ: ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം…

Read More

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്. അടിമുടി ദുരൂഹമായ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമായിരുന്നു കുട്ടിയുടെ മാതാവിന്റെ മൊഴി. എന്നാല്‍ കുഞ്ഞിനെ കൊന്നത്…

Read More

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍

      തിരുവനന്തപുരം : കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് വൈകീട്ട് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും…

Read More

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു….

Read More

എംടിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; പുതിയ പുസ്തകത്തിനെതിരേ മക്കള്‍

കോഴിക്കോട്: ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്ന് എഴുതി ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവന്‍ നായരുടെ കുടുംബം. പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ”പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച്…

Read More

പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

     കാട്ടാമ്പള്ളി : കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial