തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉണ്ടായ നഷ്ടം നികത്താനാകാത്തതാണ് എങ്കിലും ദുരിതബാധിതർക്ക് ആശ്വാസവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുമെന്ന് ഇടതുയുവജന സംഘടന അറിയിച്ചു,
25 കുടുംബത്തിന് വീടുകൾ ഒരുക്കുമെന്നാണ് ഡിവൈഎഫ്ഐ അറിയിച്ചത്.
സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ചൂരൽമലയിലും മുണ്ടൈക്കിയിലുമായി നൂറുകണക്കിന് വീടുകളാണ് ഒലിച്ചുപോയത്. ചൂരൽമലയിൽ മാത്രം നാനൂറോളം വീടുകൾ ഒലിച്ചുപോയെന്നാണ് പുറത്തുവരുന്ന വിവരം

