ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി; ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ആകും സംസ്ഥാന സെക്രട്ടറിയാവുക. രാഹുല്‍ ട്രഷറര്‍ ആകും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ…

Read More

നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ; PSC ക്രമക്കേടിൽ മിണ്ടിയില്ല; DYFIക്കെതിരെ വിമർശനം

       തിരുവനന്തപുരം : ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍….

Read More

ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ലോഡ് ഷെഡിങ്; കെസ്ഇബി ഓഫീസിന് മുന്നിൽ ഫുട്ബോൾ തട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ലോഡ് ഷെഡിങ് എര്‍പ്പെടുത്തിയതിനെതിരെ വ്യത്യസ്ത പ്രതിഷേധം. കോഴിക്കോട് കല്ലാച്ചി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഫുട്‌ബോള്‍ തട്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കണ്ണൂരില്‍ ശ്രീകണ്ഠാപുരം കെഎസ്ഇബി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. കെഎസ്ഇബി ഓഫീസില്‍ വിശറിയും മെഴുകുതിരിയും വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസിന് മൗനമെന്ന് കളിയാക്കിയായിരുന്നു പ്രതിഷേധം. ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി…

Read More

പൂച്ചക്കാട് സ്വദേശിനി ഐജ മഹേഷിന്റെ മരണം: വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി,പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈ എഫ് ഐ

കാസർകോട്: ഐജ മഹേഷിന്റെ മരണത്തില്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്‌ഐ. വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്താണ് പള്ളിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും…

Read More

പൊലീസിനെ ബോംബെറിഞ്ഞ കേസ്;  ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ

          ഡിവൈഎഫ്ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോൾ. അഞ്ചുദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ച് കേരള ഹൈക്കോടതി. ഭാര്യാ മാതാവിൻറെ അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് നിഷാദ്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്. അതേസമയം കഴിഞ്ഞ പരോൾ സമയത്ത് വി കെ നിഷാദ് ചട്ടം ലംഘിച്ച് സിപിഐഎം പ്രതിഷേധ പ്രകടനത്തിൽ നേരത്തെ പങ്കെടുത്തിരുന്നു.പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ്…

Read More

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട;എംഡിഎംയുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംയുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ. മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. 19.720 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്‍റ് കരിമുകൾ ഫാക്ട് കോളനിയിൽ 30 കാരനായ അഖിൽ അപ്പു, ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം 28 കാരനായ സൂരജ് സുനി, നായർ കോളനിയിൽ 27 കാരനായ ആർ.അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 8370 രൂപയും നാല്…

Read More

നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

നഗരൂർ : തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെ എസ് യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ്…

Read More

സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പിടിയില്‍

     പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് സഞ്ജു മനോജ്. ഇന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. ഡിവൈഎഫ്ഐ ഭാരവാഹികൾ രാവിലെ സഞ്ജുവിനെ ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്തത് റാന്നി സി ഐ. സംഘടനയുമായി ബന്ധമില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം. രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവാണ് യുവാക്കളിൽ നിന്ന്…

Read More

ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  ആംബുലൻസ് തീവച്ച് നശിപ്പിച്ചു

നെടുമങ്ങാട് : ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച നിലയിൽ. നെടുമങ്ങാട്  ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ്   പൂർണമായി കത്തി നശിച്ചത്. ഇന്നലെ രാത്രി 11.50നു ശേഷമാണ് സംഭവം നടന്നത്. തീ വച്ച് നശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന്ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത് കൃഷ്ണ, പ്രസിഡൻ്റ് എൻ.നിഷാദ് എന്നിവർ അറിയിച്ചു. ഇന്ന് നെടുമങ്ങാട് ടൗണിൽ പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും. സിപിഎം നെടുമങ്ങാട് ഏര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial