തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസം അവധി ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച (30ന്) കൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൂജ വെക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. നേരത്തെ ബുധനും വ്യാഴവും അവധി നൽകിയിരുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം സഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭാ ജീവനക്കാർക്ക് അവധി ഉണ്ടായിരിക്കില്ല


