റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ അമ്മയുടെയും രണ്ടു പെൺ മക്കളുടെയും

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ ഷൈനി മക്കളായ അലീന, ഇവാനയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റ് പറയുന്നതനുസരിച്ച് 3 പേരും ട്രെയിനിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: