നെടുമങ്ങാട് സിപിഐ വിട്ട് 30 പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

നെടുമങ്ങാട് : സിപിഐയിൽ കൂട്ട രാജി.സിപിഐ മുൻ പൂവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ  വേലപ്പൻപിള്ളയുടെ നേതൃത്വത്തിൽ 30 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ പി പ്രമോഷ് പാർട്ടി പതാക കൈമാറി ഇവരെ സ്വീകരിച്ചു. എസ് എസ് ബിജു, സി സാബു, ബി സതീശൻ, എസ് ആർ രതീഷ്, എം പി സജിത എന്നിവർ പങ്കെടുത്തു.

സിപിഐ ള്ളിയൂർ ബ്രാഞ്ച് സെക്രട്ടറി കെ സുരേന്ദ്രൻ, ബ്രാഞ്ച് അംഗങ്ങളായ സോമൻ ചെട്ടിയാർ, പ്രഭാകരൻ നായർ, ബാലകൃഷ്ണൻ നായർ, ഷാജി, ഉദയൻ, ഉത്തമൻ, സതീശൻ, മധുസൂദനൻ, ജയചന്ദ്രൻ എന്നിവരും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ പുഷ്പലത, ജഗതമ്മ, ഉണ്ണി, അജിത, കല, മാധവൻ നായർ, അഖിൽ കൃഷ്ണൻ, കുസുമ കുമാരി, അംബിക കുമാരി, ഷീബ, ശാന്തകുമാരി, ബിന്ദു, സുനിത, വിജയൻ, ബീന, ദാക്ഷായണി, സ്മിത തുടങ്ങിയവരുമാണ് സിപിഐ വിട്ട് സിപിഐഎമ്മിൽ ചേർന്നത്. സിപിഎം പുറത്താക്കി സിപിഐയിൽ ചേർന്നയാളാണ് വേലപ്പൻപിള്ളയെന്നും  5 പേർക്ക് മാത്രമാണ് പാർട്ടി മെമ്പർഷിപ്പ് ഉള്ളതെന്നും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ രാധാകൃഷ്ണൻ അറിയിച്ചു.ഭൂരിപക്ഷ സമുദായത്തെ  സിപിഐ മണ്ഡല സമ്മേളനത്തിൽ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കൾ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: