2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിലെ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്.
റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമിനും സമ്മാനത്തുക നല്‍കുന്നുണ്ട്. ഓരോ ടീമിനും 40000 യു.എസ്. ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വീതം ലഭിക്കും. സെമിയില്‍ തോല്‍ക്കുന്ന ടീമിന് എട്ട് എട്ട് ലക്ഷം യു.എസ്.ഡോളറാണ് സമ്മാനം(ഏകദേശം ആറുകോടി 63 ലക്ഷം രൂപ).
