ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍. അസം സ്വദേശികളായ സതാം ഹുസൈന്‍, അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍, എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ ആണ് അസം സ്വദേശികള്‍ ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് അസം സ്വദേശിനിയും ഭര്‍ത്താവും കുട്ടിയും ജോലി തേടി നെടുങ്കണ്ടത്തെത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവര്‍ പരിചയപ്പെടുകയായിരുന്നു. താമസിക്കാന്‍ സ്ഥലവും ജോലിയും വാഗ്ദാം ചെയ്ത് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഇതിനിടെ സദ്ദാം ഇയാളുടെ മറ്റ് സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്ന് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെയും കുട്ടിയേയും ഒരു മുറിയില്‍ ഇരുത്തിയ ശേഷം യുവതിയെ പീഡിപ്പിക്കുകയയായിരുന്നു. അവിടെ വെച്ച് സദ്ദാം ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സദ്ദാമിന്റെ അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍ എന്നിവരും ശാരീരികമായി ഉപദ്രവിച്ചതായും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
