പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ 4 പേർ പിടിയിൽ. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജിൽ വച്ച് കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. 460 mg MDMA, 22gm കഞ്ചാവ്, MDMA ഇൻജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകൾ, 23 സിപ് ലോക്ക് കവറുകൾ, MDMA തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു.
തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കാണ് ലഭിച്ചത്. തുടർന്ന് കൊല്ലം എക്സൈസ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. ലഹരിയുടെ അളവ് കുറവായിരുന്നതിനാൽ നാലുപേർക്കും ജാമ്യം ലഭിച്ചു.
