വീട്ടിൽ സൂക്ഷിച്ചത് 40 കിലോ കഞ്ചാവ്; ലഹരിക്ക് പുറമെ പോക്സോ, മോഷണം അടക്കം കേസുകളിലും പ്രതി, മൂന്നുപേർ അറസ്റ്റിൽ



കോട്ടക്കൽ: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പിൽ ഹൗസിൽ സൈതലവി, കോഴിച്ചെന പെരുങ്ങോടൻ ഹൗസിൽ കബീർ, എടരിക്കോട് പാലച്ചിറമാട് കരിമ്പിൽ ഹൗസിൽ മുഹമ്മദാലി എന്നിവർ ആണ് അറസ്റ്റിലായത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ 40 കിലോ കഞ്ചാവാണ് പിടികൂടിയത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ അശ്വിത് എസ്. കാരാണ്മയിലിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീനി കെ.കെ, മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.

സൈതലവിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. പോക്സോ, മോഷണം അടക്കം കേസുകളും ഇയാൾക്കെതിരെ ഉണ്ട്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കും.

എസ്.സി.പി.ഒമാരായ വിശ്വനാഥൻ, ജിതേഷ്, ജിനേഷ്, സി.പി.ഒ ബിജു, ഡി.വി.ആർ എ.എസ്.ഐ പ്രദീപ്, ഡാൻസാഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ, സലിം, സഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: